പത്തു വയസ്സുകാരന്റെ മലദ്വാരത്തില്‍ പൈപ്പുവഴി വായു കടത്തി ക്രൂരമായി കൊലപ്പെടുത്തി
ധാക്ക: ബംഗ്ലാദേശില്‍ പത്തു വയസ്സുകാരന്റെ മലദ്വാരത്തില്‍ പൈപ്പുവഴി വായു കടത്തി ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സാഗര്‍ ബര്‍മാന്‍ ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചിലാണ് സംഭവം. ടെക്‌സ്‌റ്റൈല്‍ മില്ലില്‍ ജാലി ചെയ്തു വന്ന ബാലനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
കുട്ടിയുടെ അച്ഛന്‍ രത്തന്‍ ചീര്‍ത്ത വയറോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

സമാന സംഭവങ്ങള്‍ ബംഗ്ലാദേശില്‍ നേരത്തെയും ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് മുഹമ്മദ് റകീംബുള്‍ ഇസ്ലാം എന്ന 12 വയസ്സുകാരന്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷയാണ് ലഭിച്ചത്. രാജ്യത്ത് ബാലവേലയും കുട്ടികള്‍ക്കെതിരെയുളള ആക്രമങ്ങളും വര്‍ദ്ധിച്ചുവരികയാണെന്ന ആരോപണങ്ങള്‍ ശക്തമാണ്.












Click it and Unblock the Notifications