തരൂരിന്റെ ബെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ദില്ലി: വീണ്ടും വെബ് സൈറ്റ് ഹാക്കേഴ്‌സ് സജീവമാകുന്നു. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന്റെ ഔദ്യോഗിക ബെബ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നു.
ബംഗ്ലാദേശിലെ ഹാക്കേവ്‌സ് ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ വിലകുറച്ച് കാണുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഇന്ത്യന്‍ മാധ്യമങ്ങളുടെയും നിലപാടാണ് ഹാക്കേഴ്‌സ് ഗ്രൂപ്പിനെ ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഇന്ത്യയുടെ സൈബര്‍സ്‌പെയിസില്‍ ഉടനീളം കൃത്രിമത്വം കാണിക്കുമെന്ന് ടൈഗേഴ്‌സ് എന്ന പേരിലുളള ഹാക്കേഴ്‌സ് ഗ്രൂപ്പ് അവകാശപ്പെടുന്നു. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ 2007ല്‍ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റത് മനസിലാകുമെന്നും ഹാക്കേഴ്‌സ് ഗ്രൂപ്പ് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ഒരുപാട് ബെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതായി അവരുടെ ഫെയ്‌സ് ബുക്ക് പേജ് വെളിപ്പെടുത്തി. ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ മത്സരം ശനിയാഴ്ച്ചയാണ്.












Click it and Unblock the Notifications