ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി;ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ജീവപര്യന്തം
ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയെ മാനഭംഗത്തെടുത്തിയ കേസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ . ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന സഫിക്കുള്‍ ഇസ്ലാമിനാണ് ഭിര്‍ഭും ജില്ലാ സെഷന്‍സ് കോടതി ശിക്ഷവിധിച്ചിരിക്കുന്നത്. ഇതേ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. വിദ്യാര്‍ത്ഥിനിയ്ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
2014 ലാണ് സംഭവം. പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല സഫിക്കുളിനായിരുന്നു.ഇയാള്‍ സ്വന്തം വീട്ടില്‍വച്ച് നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

യുവാവ് വീഡിയോ പുറത്തുവിട്ടതറിഞ്ഞ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബമാണ് തന്റേതെന്നും പിതാവ് പക്ഷാഘാതം പിടിച്ചു കിടപ്പിലാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നുമുളള സഫിക്കുളിന്റെ ആവശ്യം കോടതി നിരാകരിച്ചു.












Click it and Unblock the Notifications