ബംഗ്ലാദേശികള്‍ നാടുവിടണം, അല്ലെങ്കില്‍ ഹിന്ദു ആയിക്കോ... ബജ്റംഗ് ദളിന്റെ ഭീഷണി
മീററ്റ്: ഘര്‍ വാപസി വിവാദങ്ങളുടെ ചൂടാറും മുമ്പ് ബജ്റംഗ് ദളിന്റെ പുതിയ ഭീഷണി. ഇന്ത്യയില്‍ ജീവിക്കുന്ന ബംഗ്ലാദേശികള്‍ രാജ്യം വിട്ട് പോകണം എന്നാണ് ഭീഷണി. അല്ലാത്ത പക്ഷം മതം മാറി ഹിന്ദു ആകണം.
മീററ്റിലെ ബജ്റംഗ് ധള്‍ കണ്‍വീനര്‍ ബല്‍രാജ് ദങ്കാര്‍ ആണ് ഈ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ബംഗ്ലാദേശികള്‍ ഇന്ത്യയുടെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് ബല്‍രാജിന്റെ വാദം. അങ്ങനെയുള്ളവര്‍ രാജ്യം വിട്ട് ഉടന്‍ പുറത്ത് പോകണം. ഇനി ഇന്ത്യയില്‍ തന്നെ നില്‍ക്കണം എന്നാണ് ആഗ്രഹമെങ്കില്‍ ഹിന്ദു മതം സ്വീകരിക്കണം എന്നും ബല്‍രാജ് പറയുന്നു.

ഘര്‍ വാപസി എന്ന പരിപാടി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം മാത്രം തുടങ്ങിയ ഏര്‍പ്പാടല്ലെന്നാണ് ബജ്റംഗ് ദള്‍ നേതാവ് പറയുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തും ഘര്‍വാപസി പരിപാടികള്‍ നടന്നിരുന്നു. ഇതൊരു തുടര്‍ പ്രവര്‍ത്തനമാണെന്നും ബല്‍രാജ് ദങ്കാര്‍ പറയുന്നു.
ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയില്‍ തന്നെ താമസിക്കുകയാണ്. ഇവര്‍ അവര്‍ തിരിച്ച് പോകണം എന്നാണ് ആവശ്യം. അല്ലെങ്കില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്നാണ് സംഘപരിവാര്‍ സംഘടനയുടെ ആവശ്യം.
എന്നാല്‍ സംഘ പരിവാര്‍ സംഘടനകള്ക്കിടില് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ സംഘനടാ സെക്രട്ടറി സുദര്ശന് ചക്ര ബജ്റംഗ് ദളിന്റെ ഈ നിലപാടിനോട് തീരെ യോജിക്കുന്നില്ല. ബംഗ്ലാദേശികള്‍ക്ക് ഒരു ഇളവും നല്കാന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിഎച്ച്പി നേതാവ് പറയുന്നത്. ഇന്ത്യയില്‍ മൂന്ന് കോടിയോളം ബംഗ്ലാദേശികള്‍ ഉണ്ടെന്നും അവരെല്ലാം മടങ്ങിപ്പോകണം എന്നും ആണ് വിഎച്ച്പിയുടെ ആവശ്യം.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം








Click it and Unblock the Notifications