ബെംഗളൂരു സ്‌ഫോടനം: പ്രധാന സാക്ഷി കൂറുമാറി
ബെംഗളൂരു:അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശിയായ റഫീക്കാണ് കൂറുമാറിയത്. സ്‌ഫോടനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് റഫീക്ക് കോടതിയില്‍ പറഞ്ഞു.
സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്ന കുടകില്‍ വെച്ച് താന്‍ മഅദനിയെ കണ്ടുവെന്നായിരുന്നു റഫീക്ക് ആദ്യം നല്‍കിയ മൊഴി. മഅദനിയെ ആദ്യമായി കാണുന്നത് കോടതിയില്‍ വെച്ചാണെന്നും പോലീസ് തന്നെ കൊണ്ട് നിര്‍ബന്ധപ്പൂര്‍വം ഇംഗ്ലീഷില്‍ എഴുതിയ ചില പേപ്പറുകളില്‍ ഒപ്പ് വെപ്പിച്ചുവെന്നും വിചാരണ കോടതിയില്‍ റഫീക്ക് പറഞ്ഞു.

ഇതോടെ കേസില്‍ രണ്ടാമത്തെ സാക്ഷിയാണ് കൂറുമാറുന്നത്. കഴിഞ്ഞ ദിവസം മലയാളിയായ ജോസ് വര്‍ഗീസും കൂറുമാറിയിരുന്നു. 2008 ജൂലൈ 25 നാണ് സ്‌ഫോടനം നടന്നത്. അന്നു മുതല്‍ മഅദനി വിചാരണ തടവുക്കാരനായി കഴിയുകയാണ്.












Click it and Unblock the Notifications