ബെംഗളൂരിൽ ഓണസദ്യ എവിടെ കിട്ടുമെന്നാണോ? 25 കൂട്ടം വിഭവങ്ങളുമായി ഹോട്ടലുകൾ റെഡി; ഇന്ന് തന്നെ ബുക്ക് ചെയ്തോളൂ
കേരളത്തിലേക്കാൾ വലിയ ഓണാഘോഷങ്ങളാണ് ഇപ്പോൾ പുറത്തെ നാടുകളിൽ. എന്ന് വെച്ചാൽ നാട്ടിലെ പോലെ തന്നെ അത്തം മുതൽ പരിപാടി തുടങ്ങും. പൂക്കളിടലും ആർപ്പുവിളിയും ആഘോഷവും എല്ലാം കാണും. ഓടിപിടിച്ച് നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഇത്തവണയും ഓണം കെങ്കേമം ആക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ബാംഗ്ലൂരിലെ മലയാളികൾ.
ഓണത്തിന് എന്തുണ്ടായാലും സദ്യ ഇല്ലെങ്കിൽ തീർന്നില്ലേ അല്ലേ. നല്ല തൂശനിനയിൽ പത്തിരുത് കൂട്ടം കറികളും കൂട്ടി രണ്ട് കൂട്ടം പായസും ചേർത്തൊരു പിടി പിടിക്കണം, ആഹാ സന്തോഷം. ഇത്രയും കറിയും പായസവുമൊക്കെ ഒരുക്കുന്നത് പാട് തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. വീട്ടിൽ അംഗങ്ങൾ കുറവാണെങ്കിൽ ഒരുപാട്ട് കൂട്ടം കറി ഉണ്ടാക്കി വെയ്ക്കുന്നതും അതിന് വേണ്ടിയുള്ള കഷ്ടപ്പാടും നഷ്ടം തന്നെ. അപ്പോൾ പിന്നെ രണ്ടാമത് ആലോചിക്കേണ്ട, നമ്മുക്ക് ഓണ സദ്യ ഓഡർ ചെയ്ത് കഴിക്കാമെന്നേ.

ഇത്തവണയും ഓണക്കാലത്ത് വിഭവസമൃദ്ധമായ സദ്യ തന്നെ വിളമ്പാൻ തയ്യാറെടുക്കുകയാണ് ബാംഗ്ലൂരിലെ ഹോട്ടുലകൾ. ഓണദിവസം സദ്യ എവിടെ നിന്ന് കിട്ടുമെന്ന് തേടി അലയുന്നതിന് പകരം ഇവിടങ്ങളിലേക്ക് വിളിച്ച് നോക്കൂ. ഹോട്ടലുകളുടെ വിവരങ്ങൾ വിശദമായി തന്നെ അറിയാം
കേരള ഫുഡ് കോർട്ട്
HAL വിനായക നഗറിലെ ഈ ഹോട്ടൽ 22 വിഭവങ്ങളാണ് വിളമ്പുന്നത്. ഇലയടക്കമുള്ള ഒരു സദ്യയ്ക്ക് 350 രൂപയാണ് ഈടാക്കുന്നത്. അഞ്ച് പേർക്കുള്ള ഫാമിലി പാക്കിന് 1500 രൂപയാണ് നൽകേണ്ടത്. ബുക്ക് ചെയ്യാനുള്ള അവസാന തീയതി 13 ആണ്. ബുക്ക് ചെയ്താൽ ഞായറാഴ്ച വീട്ടിൽ സദ്യ എത്തും. ഫോൺ- 8848557276
കല്ലൂസ് റെസ്റ്റോറന്റ്
ശിവാജി നഗർ കൊമേഷ്യൽ സ്ട്രീറ്റില് ഡിസപെൻസറി റോഡിൽ സ്ഥിതി ചെയ്യുന്ന കല്ലൂസ് റെസ്റ്റോറന്റും സദ്യയുമായി തയ്യാറായി നിൽക്കുയാണ്. 299 രൂപയുടെ സദ്യയാണ് നൽകുക. 13 വരെയാണ് ബുക്കിങ് ചെയ്യാൻ സാധിക്കുക.
അമ്മച്ചിയുടെ കൈപുണ്യം
മുഗളൂർ അംബേദ്കർ നഗറിലെ എൻപി സ്കൂൾ റോഡിലുള്ള ഈ ഹോട്ടലിൽ 14 മുതൽ തന്നെ ഓണസദ്യ കിട്ടും. 24 വിഭവങ്ങളോട് കൂടിയ സദ്യ ഒന്നിന് 400 രൂപയാണ് നസ്‍കേണ്ടത്. ഫോണ്‍- 9447647123, 9446379550, 9645577143
ബേക്കൽ റസ്റ്റോറന്‍റ്
ജെബി നഗർ മെയിൻ റോഡിൽ ഉള്ള ബേക്കൽ റസ്റ്റോറന്റിന്റെ സദ്യയിൽ 25 വിഭവങ്ങളാണ് ഉള്ളത്. ഞായറാഴ്ച രാവിലെ 11.30 മുതൽ വൈകിട്ട് 4 വരെ സദ്യ ലഭിക്കും. 600 രൂപയാണ് ചെലവ്. മുന്‍കൂട്ടി ബുക്ക് ചെയ്താൽ 50 രൂപ കിഴിവുണ്ട്. ഫോൺ- 8296185891, 725959147
കാലിക്കറ്റ് റസ്റ്റോറന്റ്
എംഎസ് പാളയ ഹിൽസൈഡ് മെഡോസ് ഫീറ്റ് റോഡ്. 27 വിഭവങ്ങളടങ്ങിയ സദ്യയ്ക്ക് 200 രൂപയാണ് ചെലവ്. ഫോൺ-9480669597
കടവ് ഷാപ്പ് കറി
എച്ച് എസ് ഐർ ലേ ഔട്ട്, സെക്ടർ 3 #48, 18 ലാണ് ഹോട്ടൽ. 699 രൂപയ്ക്ക് സദ്യ ലങിക്കും. നാല് പേര്‌ക്കുള്ള സദ്യ ടേക്ക് എവേക്ക് ചാർജ് 2750 രൂപയാണ്. ഫോൺ- 8722928472, 9901026561
മറ്റ് ഹോട്ടലുകളുടെ പേരുകൾ, സദ്യയുടെ തുക, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ
ശാന്തി ഭവൻ കേരളാ മെസ്-350 രൂപ-ഫോൺ 9789132341
അധോലോകം-449 രൂപ-ഫോൺ-8884522007
ഏഞ്ചൽസ് കിച്ചൺ-449 രൂപ-ഫോൺ 9902132124, 8123241787
ഗോകുലം ഗ്രാന്റ്-ഫോൺ- 9535555955
Disclaimer- ഹോട്ടലുകളുടെ കാറ്റലോഗിൽ നിന്നും ലഭിച്ച വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സദ്യയുടെ ഗുണനിലവാരം സംബന്ധിച്ച് വൺ ഇന്ത്യ മലയാളത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.












Click it and Unblock the Notifications