കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2018ലെ ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം വെളിപ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.. ഒന്നാം സ്ഥാനത്ത് നീരവ് മോദി തന്നെ

2018ലെ ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്: ഒന്നാം സ്ഥാനത്ത് നീരവ് മോദി,ബാങ്ക് തട്ടിപ്പില്‍ 42 ശതമാനം വര്‍ധനവ്!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബാങ്ക് തട്ടിപ്പിൽ ഒന്നാം സ്ഥാനത്ത് നീരവ് മോദി | Oneindia Malayalam

ദില്ലി: രാജ്യത്തെ ബാങ്ക് തട്ടിപ്പ് 72 ശതമാനത്തിലധികം വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 2017 - 18 കാലയളവില്‍ 41,167 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിങ് മേഖലയില്‍ ഉണ്ടായത്. വജ്രവ്യാപാരി നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും പിഎന്‍ബി തട്ടിപ്പുകേസ് ആണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനവാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ഉണ്ടായിരിക്കുന്നത്.


5917 തട്ടിപ്പ് കേസുകളാണ് 2018ല്‍ ഉണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 2059 സൈബര്‍ തട്ടിപ്പ് കേസുകളാണ്. 2016 17 കാലത്ത് 23,933 കോടയിയുടെ തട്ടിപ്പുകേസുകളാണ് ഉണ്ടായത്. എന്നാല്‍ 18ല്‍ ഇത് 72 ശതമാനം വര്‍ധനവില്‍ എത്തി.

nirav-modi

ഓഫ് ബാലന്‍സ് ഷീറ്റ് ഓപ്പറേഷന്‍സ്, വിദേശ പണമിടപാടുകള്‍, നിക്ഷേപ തട്ടിപ്പ് സൈബര്‍ തട്ടിപ്പുകള്‍ എന്നിവയാണ് 2017 18 സാമ്പത്തിക വര്‍ഷത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബാങ്ക് കേസുകള്‍. കറന്റ് അക്കൗണ്ടുകള്‍ തുടങ്ങി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും വിവിധ ഏജന്‍സികള്‍ മുഖേന വായ്പ എടുപ്പിച്ചുമാണ് വലിയ ബാങ്ക് ഇടപാടുകള്‍ നടത്തുന്നത്.

പിഎന്‍ബി തട്ടിപ്പ് പോലുള്ള ഏറ്‌റവും വലിയ ബാങ്ക് തട്ടിപ്പ് നടന്ന വര്‍ഷമാണ കഴിഞ്ഞുപോയതെന്നും നീരവ് മോദിയും മെഹുല്‍ ചോസ്‌കിയും ഉള്‍പ്പെട്ട പിഎന്‍ബിയാണ് ഏറ്റവും വലിയ കേസായി രേഖപ്പെടുത്തിയത്. 50 കോടിയിലധികം വരുന്ന ബാങ്ക കേസുകളില്‍ 80 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്. പൊതുമേഖല ബാങ്കുകളില്‍ ആണ് 1 ലക്ഷത്തില്‍ കൂടുതല്‍ പണമിടപാടുകളുടെ കേസുകള്‍ ഉണ്ടായിരിക്കുന്നത്. ബാങ്ക് തട്ടിപ്പ് കേസുകള്‍ നോണ്‍ പെര്‍ഫോര്മിങ് അസറ്റുകള്‍ അഥവാ കിട്ടാക്കടമായി മാറി. 10.3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഇന്ന് ബാങ്കുകള്‍ക്ക് ഉണ്ട്.

English summary
Bank fraud case increased up to 72%, The biggest case is attributed to Nirav Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X