കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകള്‍ക്ക് ഇനി രണ്ടാം ശനിയും നാലാം ശനിയും അവധി

Google Oneindia Malayalam News

മുംബൈ: ബാങ്കിംഗ് മേഖലയില്‍ ഇനി മുതല്‍ കൂടുതല്‍ അവധി ദിനങ്ങള്‍. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ബാങ്കിംഗ് മേഖലയിലെ തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

മാസത്തില്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് ഇനിമുതല്‍ അവധി ദിനമായിരിയ്ക്കും. ഒന്നാം ശനിയും മൂന്നാം ശനിയും സമ്പൂര്‍ണ പ്രവൃത്തി ദിനങ്ങളും ആയിരിയ്ക്കും.

Banking

സെപ്തംബര്‍ മാസത്തിലാണ് ഇത് പ്രാബല്യത്തില്‍ വരിക. സെപ്തംബര്‍ 12 നാണ് ഇത്തരത്തിലുള്ള ആദ്യ അവധി ബാങ്ക് ജീവനക്കാര്‍ക്ക് ലഭിയ്ക്കുക.

നിലവില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പുതിയ സമയക്രമം വരുന്നതോടെ രണ്ട് ശനിയാഴ്ചകള്‍ അവധി ലഭിയ്ക്കും. എന്നാല്‍ മറ്റ് രണ്ട് ശനിയാഴ്ചകളില്‍ സാധാരണ ഗതിയില്‍ തന്നെ മുഴുവന്‍ സമയവും ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കും.

English summary
Bank employees have something to cheer on alternate weekends. The Centre on Thursday declared that the second and fourth Saturday of every month would be a holiday for banks, with effect from September 1, 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X