2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങിയില്ലേ? ജൂണ്‍ മാസത്തില്‍ 12 ദിവസം ബാങ്ക് അവധിയാണ്
ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകളുടെ വിനിമയം നിരോധിച്ചതോടെ മാറ്റിവാങ്ങാനായി ബാങ്കുകളില്‍ ആളുകളുടെ തിരക്കാണ്. രാജ്യത്തെ മിക്ക ബാങ്കുകളുടെ ശാഖകളിലും ചെറിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏത് ബാങ്ക് ശാഖയിലും ഒരു തടസവുമില്ലാതെ കറന്‍സി കൈമാറ്റം ചെയ്യാമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി വരുന്ന ബാങ്ക് അവധി ദിനങ്ങൾ ആളുകള്‍ക്ക് തിരിച്ചടിയാണ്.
മേയ് മാസം അവസാനിച്ച് ജൂണ്‍ മാസത്തിലേക്ക് കടക്കുകയാണ്. ജൂണ്‍ മാസത്തില്‍ വരാനിരിക്കുന്ന ബാങ്ക് അവധി ദിനങ്ങളുടെ ഒരു നീണ്ട പരമ്പര തന്നെയാണ് തുടക്കം കുറിക്കുന്നത്. ജൂണില്‍ 12 ദിവസമാണ് സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ അവധി. എന്നാല്‍ പ്രദേശിക അവധികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും. ഇന്ത്യയില്‍ ബാങ്ക് അവധി ദിവസങ്ങള്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സര്‍ക്കാര്‍ അവധി ദിനങ്ങളും ദേശീയ അവധി ദിനങ്ങളും.

ജൂണ്‍ മാസത്തെ അവധി ദിനങ്ങള്‍
1, ജൂണ്‍ 15 വ്യാഴാഴ്ച - വൈ എം എ ഡേ - മിസോറാം, ഒഡീഷ
2, ജൂണ്‍ 20 ചൊവ്വാഴ്ച - കാങ് (രഥ യാത്ര) - ഒഡീഷ, മണിപ്പൂര്‍
3, ജൂണ്‍ 26 തിങ്കളാഴ്ച - ഖര്‍ച്ചി പൂജ - ത്രിപുര
4, ജൂണ്‍ 28 ബുധനാഴ്ച - ബക്രിദ് ( ഈദ് അല്‍ സുഹ) - മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗര്‍
5, ജൂണ്‍ 29 വ്യാഴാഴ്ച - ബക്രിദ് (ഈദ്-എല്‍-അദ) - മഹാരാഷ്ട്ര, സിക്കിം, കേരളം, ഒഡീഷ എന്നിവയൊഴികെ
6, ജൂണ്‍ 30 വെള്ളിയാഴ്ച - രെംന നി - മിസോറാം, ഒഡീഷ
ഈ അവധി ദിവസങ്ങള്‍ക്ക് പുറമെ, പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ ബാങ്കുകള്‍ രണ്ടാം, നാലാം ശനിയാഴ്ചകളിലും അടച്ചിടും. എല്ലാ ഞായറാഴ്ചകളിലും ബാങ്ക് അവധിയായിരിക്കും. നിങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ പോകുന്നവര്‍ അതത് സംസ്ഥാനങ്ങളിലെ അവധി ദിവസങ്ങള്‍ ശ്രദ്ധിക്കുക. അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ്, എ ടി എം കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതാണ്. ബാങ്കുകളില്‍ പോയി ഇടപാട് നടത്താന്‍ മാത്രമാണ് ബുദ്ധിമുട്ടുണ്ടാകുക.












Click it and Unblock the Notifications