കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ദിവസം അവധി, എടിഎമ്മില്‍ നിന്നും കാശെടുക്കാന്‍ എളുപ്പമല്ല!

  • By Muralidharan
Google Oneindia Malayalam News

ഓരോ ആവശ്യത്തിനും കാശെടുക്കാന്‍ എ ടി എമ്മിലേക്ക് ഓടുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഒന്ന് കരുതിയിരുന്നോളൂ. വരുന്ന അഞ്ച് ദിവസങ്ങളില്‍ എ ടി എമ്മില്‍ നിന്നും കാശ് കിട്ടാന്‍ തടസ്സം നേരിട്ടേക്കും. ബാങ്ക് അവധിയും വീക്കെന്‍ഡും മറ്റുമായി അടുപ്പിച്ച് അഞ്ച് ദിവസങ്ങളാണുള്ളത്. ഒക്ടോബര്‍ 21 മുതല്‍ 25 വരെയാണ് അവധികള്‍.

21 ന് ദുര്‍ഗാ പൂജ, 22 ന് ദസറ, 23 ന് മുഹറം, 24 നാലാം ശനി, 24 ഞായറാഴ്ച എന്നിങ്ങനെയാണ് അടുപ്പിച്ചുള്ള അവധികള്‍. തമിഴ്‌നാട് സര്‍ക്കാര്‍ അവധികള്‍ നാല് ദിവസം മാത്രമേ ഉണ്ടാകു എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടയില്‍ ഒരു ദിവസം ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കും. മുഹറം അവധി 23 ല്‍ നിന്നും 24ലേക്കാണ് മാറ്റിയിരിക്കുന്നത്. നാലാം ശനിയും മുഹറം അവധിയും ഒരുമിച്ചായിരിക്കും.

atm

ഇക്കഴിഞ്ഞ സെപ്തംബര്‍ മുതലാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാക്കിയത്. ഒന്ന്, മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാണ്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ബാങ്കിംഗ് മേഖലയിലെ തൊഴിലാളി സംഘടനകളും തമ്മിലുള്ള പത്താം ഉഭയകക്ഷി കരാര്‍ പ്രകാരമാണ് ഈ മാറ്റം.

English summary
Are you a frequent ATM user? Then it would be if you take out money from ATM now. Else, you may go cashless in coming days. This festive season and upcoming holidays might be spoilt if you would be unable to withdraw money from ATMs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X