അവിഹിതബന്ധം;ഭര്‍ത്താവ് 'സന്ദര്‍ശകന്‍', കാമുകന്‍ 'സഹോദരന്‍' യുവതിയ്ക്കും മകള്‍ക്കും ദുരൂഹമരണം
കൊല്‍ക്കത്ത: കാമുകിയുടേയും മകളുടെയും മൃതദേഹങ്ങള്‍ സ്യൂട്ട് കേസിലാക്കി ഉപേക്ഷിയ്ക്കാന്‍ ശ്രമിച്ച കാമുകന്‍ അറസ്റ്റില്‍. ബാങ്ക് മാനേജരായ യുവാവാണ് അറസ്റ്റിലായത്. സമരേഷ് സര്‍ക്കാര്‍ (45) എന്നയാളാണ് അറസ്റ്റിലായത്. മരിച്ച സ്ത്രീയുമായി ഇയാള്‍ക്ക് അവിഹിതബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
സുചേത ചക്രവര്‍ത്തി എന്ന 34കാരിയും മകളുമാണ് താമസിച്ചത്. ഇവര്‍ തന്റെ സഹപാഠിയായിരുന്ന യുവാവിനെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും ഒരുമിച്ചല്ല താമസം. ഈ യുവാവ് ഇടയ്ക്കിടെ മാത്രമേ യുവതിയുടെ ഫ്ളാറ്റില്‍ എത്താറുള്ളൂ. അതേ സമയം ബാങ്ക് മാനേജര്‍ യുവതിയെ സ്ഥിരം സന്ദര്‍ശിയ്ക്കാറുണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. മാനേജര്‍ തന്റെ സഹോദരനാണെന്നാണ് യുവതി പരിചയപ്പെടുത്തിയിരുന്നത്. ഇയാള്‍ വിവാഹിതനും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനുമാണ്.

യുവതി വിവാഹം കഴിയ്ക്കാന്‍ സമരേഷിനെ നിര്‍ബന്ധിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതാണ് യുവതിയുടേയും കുഞ്ഞിന്റെയും മരണത്തില്‍ കലാശിച്ചത്. തന്റെ മുന്നില്‍ വച്ച് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇവര്‍ തൂങ്ങി മരിച്ചെന്നാണ് പ്രതി പറയുന്നത്. മൃതദേഹങ്ങള്‍ കഷ്ണങ്ങളായി മുറിച്ച് ഉപേക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പേപ്പര്‍ വേസ്റ്റ് എന്ന് പറഞ്ഞാണ് ഇയാള്‍ സ്യൂട്ട് കേയ്‌സ് നദിയിലേയ്ക്ക് എറിയാന്‍ ശ്രമിച്ചത്.












Click it and Unblock the Notifications