കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കില്‍നിന്നും മോഷ്ടാക്കള്‍ ലക്ഷങ്ങളുടെ കോയിനുകള്‍ മോഷ്ടിച്ചു; കുടുങ്ങിയപ്പോള്‍ പറഞ്ഞത്

ബാങ്കില്‍ നിന്നും ലക്ഷങ്ങളുടെ കോയിനുകള്‍ മോഷ്ടിച്ച മൂന്ന് മോഷ്ടാക്കളെ പോലീസ് പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബാങ്കില്‍ നിന്നും ലക്ഷങ്ങളുടെ കോയിനുകള്‍ മോഷ്ടിച്ച മൂന്ന് മോഷ്ടാക്കളെ പോലീസ് പിടികൂടി. ദില്ലി ട്രാന്‍സ്‌പോര്‍ട് ബസ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന മൂന്നുപേരാണ് മണിക്കൂറുകള്‍ക്കകം പിടിയിലായത്. പിടിയിലായപ്പോള്‍ മോഷണത്തെക്കുറിച്ച് ഇവര്‍ പറഞ്ഞത് പോലീസുകാരെയും ചിരിപ്പിച്ചു. മുഖം മറച്ചാണ് മോഷണം നടത്തിയതെങ്കിലും ഇവരെ പിടിയിലാകാനുള്ള കാരണവും ചിരിക്ക് വക നല്‍കുന്നതാണ്.

വര്‍ക്ക്‌ഷോപ്പിന് തൊട്ടടുത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്കിലായിരുന്നു ഇവര്‍ മോഷണത്തിനായി കയറിയത്. ജനല്‍കമ്പി അറുത്തുമാറ്റി ഇവര്‍ അകത്തുകടന്ന് 2.3 ലക്ഷത്തിന്റെ കോയിനുകളുമായാണ് രക്ഷപ്പെട്ടത്. 5, 10 രൂപയുടെ 46 ബാഗുകളില്‍ സൂക്ഷിച്ച പണം ഇവര്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് കടത്തി. എന്നാല്‍, 12 മണിക്കൂറിനുള്ളില്‍ ഇവര്‍ പിടിയിലാവുകയും ചെയ്തു.

people-stand-in-long-queue-for-exchange-of-rs-500-1000-rs-currency-notes-147877186820-25-1503633748.jpg -Properties

കറന്‍സി നോട്ടുകള്‍ മോഷ്ടിക്കാതിരുന്നത് ഭയം കൊണ്ടാണെന്നാണ് ഇവര്‍ പറഞ്ഞത്. പുതിയ കറന്‍സി നോട്ടുകളില്‍ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിച്ചതായി ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇത് സത്യമാണെന്നാണ് ഇവര്‍ ധരിച്ചിരുന്നത്. മാത്രമല്ല, മോഷണം കഴിഞ്ഞാല്‍ കോയിനുകള്‍ വിതരണം ചെയ്യാന്‍ പ്രയാസമുണ്ടാകില്ലെന്നും ധരിച്ചു.

മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മോഷ്ടാക്കള്‍ തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍, കൂട്ടത്തിലൊരാളുടെ കൈയ്യില്‍ പച്ചകുത്തിയത് വീഡിയോയില്‍ വ്യക്തമായി. ബാങ്കിനകത്തേക്ക് വര്‍ക്ക്‌ഷോപ്പ് വഴി മാത്രമേ കടക്കാന്‍ കഴിയൂ എന്ന് മനസിലാക്കിയ അന്വേഷണസംഘം ആദ്യം ചോദ്യം ചെയ്തത് ഇവിടുത്തെ ജീവനക്കാരെയായിരുന്നു. ചോദ്യം ചെയുന്നതിനിടെ പച്ചകുത്തിയ ആളെ കണ്ടെത്തുകയും ചെയ്തു. ഇയാള്‍ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ചൂണ്ടിക്കാണിച്ചതോടെ മോഷ്ടാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെല്ലാം അറസ്റ്റിലാവുകയും ചെയ്തു.

English summary
Bank robbery: Why 3 Delhi thieves stole only coins from Syndicate Bank branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X