കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു! കവര്‍ന്ന 11 ലക്ഷവും പഴയനോട്ടുകള്‍, ഇതിലും വലിയ അബദ്ധമുണ്ടോ

നിരോധിച്ച നോട്ടുകള്‍ കവര്‍ന്നതാണ് ആശങ്ക വര്‍ധിപ്പിച്ചിട്ടുള്ളത്

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം വന്ന് 12 ദിവസം പിന്നിടുമ്പോള്‍ കശ്മീരിലെ ഭീകരരുടെ നീക്കം ദുരൂഹത വര്‍ധിപ്പിക്കുന്നു. കശ്മീരിലെ ബാങ്കില്‍ ആയുധങ്ങളേന്തി മുഖം മറച്ചെത്തിയവരാണ് 13 ലക്ഷം രൂപ കവര്‍ന്നത്. എന്നാല്‍ ഇതിലധികവും അസാധുവാക്കിയ നോട്ടുകളാണ് ഉള്ളതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരം.

ശ്രീനഗറില്‍ നിന്ന് 100 കി. മീ അകലെയുള്ള മാല്‍പ്പോറയിലെ ബാങ്കിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച ഉച്ചയോടെ ബാങ്ക് ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു ഭീകരരുടെ നീക്കം. കുറ്റവാളികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല. 12 ജീവനക്കാര്‍ ബാങ്കിലുണ്ടായിരിക്കെയാണ് കവര്‍ച്ച നടന്നതെങ്കിലും ബാങ്ക് ജീവനക്കാരെ ആക്രമിക്കാനുള്ള നീക്കങ്ങള്‍ അക്രമികള്‍ നടത്തിയിട്ടില്ല.

cash1

നവംബര്‍ എട്ടിന് 5000, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് 80 ബില്യണ്‍ ഡോളറിന്റെ പഴയ നോട്ടുകളാണ് രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള കാലാവധി ഉടന്‍ ഇല്ലാതാക്കുമെന്നുള്ള ചില സൂചനകളും പുറത്തുവന്ന സാഹര്യത്തിലാണ് കശ്മീരിലെ ബാങ്കില്‍ നിന്ന് 11 ലക്ഷത്തോളം പഴയ നോട്ടുകള്‍ കവര്‍ച്ച ചെയ്യപ്പെടുന്നത്. നോട്ട് നിരോധനത്തോടെ രാജ്യത്ത് നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാന്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനാണ് ഇത്തരത്തിലുള്ള നീക്കമെന്നും സൂചനയുണ്ട്.

English summary
Bank robbery in Kashmir, robbers left with 11 lakhs of old notes. Four masked and armed men burst into a bank in Kashmir today and left with Rs. 13 lakhs, bank offiials said most of them were banned notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X