ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; സേവനങ്ങളെ ബാധിക്കുന്നതെങ്ങനെ?
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്കിനും ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഇത്രയും ദിവസം ബാങ്കുകളുടെ പ്രവർത്തനം മുടങ്ങുന്നത്
തിരുവനന്തപുരം: ഇന്ന് മുതൽ ബാങ്കുകൾ തുടർച്ചയായ നാല് ദിവസം പ്രവർത്തിക്കില്ല. മാസത്തിലെ രണ്ടാം ശനിയാഴ്ചയായ ഇന്നും നാളെ ഞായറാഴ്ചയും ബാങ്ക് അവധിയാണ്. ഇതോടൊപ്പം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്കിനും ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഇത്രയും ദിവസം ബാങ്കുകളുടെ പ്രവർത്തനം മുടങ്ങുന്നത്.
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ
പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് രാജ്യവ്യാപകമായി ബാങ്കിങ് മേഖലയിലുള്ളവർ പണിമുടക്കുന്നത്. പ്രമുഖ ബാങ്കിങ് സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം മോദി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റിലാണ് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചത്. ഐഡിബിഐ ബാങ്കിനുപുറമെ, 2021-22 വർഷത്തിൽ രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു പൊതു ഇൻഷുറൻസ് കമ്പനിയുടെയും സ്വകാര്യവൽക്കരണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

എടിഎമ്മിൽ പണം തീരുമോ?
നാല് ദിവസം തുടർച്ചയായി ബാങ്കിങ് പ്രവർത്തനങ്ങൾ തടസപ്പെടുന്നത് എടിഎമ്മുകളിൽ പണക്ഷമമുണ്ടാക്കില്ലെന്നാണ് ബാങ്കിങ് അധികൃതർ പറയുന്നത്. ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എടിഎമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകളോട് ചേർന്നുള്ള എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനുള്ള സൗകര്യവും ഉള്ളതിനാൽ അവിടെയും പണം ഇല്ലാതാകുന്ന സാഹചര്യമുണ്ടാകില്ല. ബാങ്ക് തുറക്കാത്തതിനാൽ തന്നെ ആളുകൾ കൂടുതലായും പണം നിക്ഷേപിക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നതും ഇതിന് കാരണമായി ചൂണ്ടികാട്ടുന്നു.

മറ്റ് ബാങ്കിങ് പ്രവർത്തനങ്ങൾ തടസപ്പെടും
മറ്റ് ബാങ്കിങ് സേവനങ്ങളായ ചെക്ക് ക്ലിയറൻസുകൾ, പുതിയ അക്കൗണ്ടുകൾ തുറക്കൽ, ഡിമാൻഡ് ഡ്രാഫ്റ്റുകളുടെ വിതരണം, വായ്പാ പ്രോസസിങ് എന്നിവ മാർച്ച് 17 വരെ തടസപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എല്ലാ ശാഖകളിലും ഓഫീസുകളിലും ബാങ്ക് സാധാരണ പ്രവർത്തനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നാലും പണിമുടക്ക് ബാധിക്കാമെന്നും എസ്ബിഐ വ്യക്തമാക്കി.
Recommended Video

സ്വകാര്യ ബാങ്കിങ് മേഖല
രാജ്യത്തെ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിക്കില്ലെന്നാണ് കരുതുന്നത്. എന്നാൽ, ബാങ്കിങ് സേവനങ്ങളുടെ മൂന്നിലൊന്ന് മാത്രമാണ് അവയിലൂടെ നടക്കുന്നതെന്നതും എടുത്ത് പറയണം. ഭൂരിഭാഗം ബാങ്കിങ് സേവനങ്ങൾക്കും ആളുകൾ ആശ്രയിക്കുന്നത് പൊതുമേഖല ബാങ്കുകളെ തന്നെയാണ്.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications