ബാങ്ക് പണിമുടക്ക് വരുന്നു; 5 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, എന്തൊക്കെ സേവനം ലഭിക്കും
ഏകദിന പണിമുടക്കിന് പിന്നാലെ മൂന്ന് ദിവസത്തെ സമരത്തിന് ഒരുങ്ങുകയാണ് ബാങ്ക് ജീവനക്കാര്‍. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) നേതൃത്വം നല്‍കുന്ന സമരം രാജ്യവ്യാപകമാണ്. ഈ മാസം 28, 29, 30 എന്നീ ദിവസങ്ങളിലാണ് പണിമുടക്ക്. അര്‍ധ വാര്‍ഷികത്തിലെ അവസാന ദിനങ്ങളില്‍ സമരം നടത്താനുള്ള യൂണിയന്റെ തീരുമാനത്തിന്റെ ഭാഗമാണിത്.
ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. നിലവില്‍ രണ്ട്, നാല് ശനിയാഴ്ചകളില്‍ ബാങ്ക് അവധിയാണ്. അതിന് പുറമെ ഒന്ന്, മൂന്ന് ശനിയാഴ്ചകളില്‍ കൂടി അവധി വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ നേരത്തെ ധാരണയായിരുന്നു എങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഈ മാസം അവസാന വാരത്തില്‍ ബാങ്ക് ബ്രാഞ്ചുകള്‍ വഴി ലഭിക്കേണ്ട സേവനങ്ങളെല്ലാം മുടങ്ങും. ദിവസങ്ങള്‍ നീളുന്ന സമരം ആയതിനാല്‍ എടിഎം പ്രവര്‍ത്തന രഹിതമായേക്കും.

ഈ മാസം 11ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഏകദിന സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഈ വേളയില്‍ സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. തുടര്‍ന്നാണ് മൂന്ന് ദിവസത്തെ സമരം നടത്തുന്നത്. 26, 27 ദിവസങ്ങള്‍ ശനിയും ഞായറുമാണ്. അതുകൊണ്ടുതന്നെ അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. എടിഎം ആദ്യദിനങ്ങളില്‍ സജീവമാകുമെങ്കിലും പിന്നീട് പ്രവര്‍ത്തന രഹിതമായേക്കാം.
മൂന്ന് ദിവസത്തെ സമരത്തിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചതകാല സമരം നടത്തുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കാനും സമരം പിന്‍വലിക്കാനുമുള്ള സാധ്യതയുണ്ട്. തുടര്‍ച്ചയായ അഞ്ച് ദിവസം ബാങ്ക് അടഞ്ഞുകിടക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്ന് എസ്ബിഐ അറിയിച്ചു.
എടിഎം സേവനങ്ങള്‍ ലഭിക്കുമെന്നാണ് എസ്ബിഐ അറിയിക്കുന്നത്. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ഇതുവഴി സാധിക്കും. കസ്റ്റമര്‍ സര്‍വീസ് പോയന്റ്‌സ് (സിഎസ്പി) സേവനങ്ങള്‍ ലഭിക്കും. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ കിട്ടും. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ, യുപിഐ എന്നിവ സജീവമായിരിക്കും. അതേസമയം, ബാങ്കുകളില്‍ നേരിട്ടെത്തി ചെയ്യേണ്ട സേവനങ്ങള്‍ മുടങ്ങും. ചെക്കുമായി ബന്ധപ്പെട്ട പണമിടപാട് സാധിക്കില്ല.
അഞ്ച് ദിവസം ബാങ്ക് അടഞ്ഞുകിടക്കാന്‍ പോകുകയാണ്. ഇത്രയും ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടച്ചിടുന്നത് സമീപകാലത്ത് ആദ്യമായിട്ടായിരിക്കും. വ്യാപാരികള്‍, ചെക്ക് വഴി വലിയ തുകയുടെ ഇടപാട് നടത്തുന്നവര്‍ എന്നിവരെല്ലാം പ്രത്യേകം മുന്‍കരുതല്‍ എടുക്കേണ്ടി വരും. അതേസമയം, യുപിഐ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല.


Click it and Unblock the Notifications
