ബാങ്ക് പണിമുടക്ക് നാളെ മുതല്‍; എടിഎമ്മില്‍ നിന്ന് പണം ലഭിക്കില്ലേ? എന്തൊക്കെ തടസപ്പെടും?

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് നാളെ മുതല്‍. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് മൂന്ന് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുടനീളമുള്ള ബാങ്ക് ഉപഭോക്താക്കള്‍ക്ക് ശാഖകള്‍ വഴിയുള്ള സേവനങ്ങളില്‍ തടസം നേരിട്ടേക്കാം. സെപ്റ്റംബര്‍ 30-ലെ അര്‍ധവാര്‍ഷിക സാമ്പത്തിക കണക്കെടുപ്പ് നടക്കുന്ന സമയത്താണ് പണിമുടക്ക് നടക്കുന്നത്.

ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ബാങ്കിംഗ് പ്രവൃത്തി ദിവസങ്ങളാക്കുക എന്നതാണ് യൂണിയന്റെ പ്രധാന ആവശ്യം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ എന്നിവയിലും മാറ്റങ്ങള്‍ യൂണിയനുകള്‍ ആവശ്യപ്പെടുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും ആയിരിക്കും ഇത് പ്രധാനമായും ബാധിക്കുക. സ്വകാര്യ ബാങ്കുകളില്‍ തടസങ്ങള്‍ താരതമ്യേന കുറവായിരിക്കും.

Bank Strike

എന്തൊക്കെ തടസപ്പെടും?

നേരിട്ട് ബാങ്ക് ശാഖയില്‍ പോകേണ്ടതോ മാനുവല്‍ പ്രോസസിംഗ് ആവശ്യമുള്ളതോ ആയ സേവനങ്ങളെ പണിമുടക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. ബാധിക്കപ്പെട്ട ശാഖകളില്‍ കൗണ്ടര്‍ വഴിയുള്ള ഇടപാടുകള്‍ ലഭ്യമായേക്കില്ല. പാസ്ബുക്ക് പ്രിന്റിംഗും ശാഖകള്‍ വഴിയുള്ള മറ്റ് സേവനങ്ങളും വൈകിയേക്കാം. ചെക്ക് ക്ലിയറിംഗും നേരിട്ടുള്ള പ്രോസസ്സിംഗ് ആവശ്യമുള്ള മറ്റ് ഇടപാടുകളും വൈകാന്‍ സാധ്യതയുണ്ട്.

പണിമുടക്ക് ബാധിക്കപ്പെട്ട ശാഖകളില്‍ പുതിയ ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ എടുക്കാന്‍ സാധിച്ചേക്കില്ല. നേരിട്ട് ഹാജരായി രേഖകള്‍ പരിശോധിക്കേണ്ടതോ അക്കൗണ്ട് വിവരങ്ങള്‍ പുതുക്കേണ്ടതോ ആയ ഉപഭോക്താക്കള്‍ക്ക് ശാഖകള്‍ വീണ്ടും തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അപേക്ഷകള്‍, രേഖകള്‍ സമര്‍പ്പിക്കല്‍, പരിശോധന, ബാങ്ക് ജീവനക്കാരുടെ സഹായം ആവശ്യമുള്ള മറ്റ് കാര്യങ്ങള്‍ എന്നിവ വൈകിയേക്കാം.

ശാഖകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ലോക്കറുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. സെപ്റ്റംബര്‍ 30-ലെ സാമ്പത്തിക കണക്കെടുപ്പുമായി ബന്ധപ്പെട്ട ബാങ്കിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചേക്കാം.

എന്തൊക്കെ തടസപ്പെടില്ല?

സമരം പ്രധാനമായും ബാങ്ക് ശാഖകളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളെയാകും ബാധിക്കുക. പല ഡിജിറ്റല്‍, സ്വയം സേവന സംവിധാനങ്ങളും തുടര്‍ന്നും പ്രവര്‍ത്തിക്കും. സാധാരണ യുപിഐ ഇടപാടുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പണം കൈമാറ്റം, ബില്‍ പേയ്മെന്റുകള്‍, മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ആപ്പുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും തുടര്‍ന്നും ഉപയോഗിക്കാം.

പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍ ഉള്‍പ്പെടെയുള്ള എടിഎം-സിഡിഎം സേവനങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സ്ഥലവും പണം നിറയ്ക്കുന്നതിലെ സാഹചര്യങ്ങളും അനുസരിച്ച് പണലഭ്യതയില്‍ വ്യത്യാസമുണ്ടാകാം. സ്വകാര്യ മേഖലയിലെ ബാങ്കുകളെ സമരം കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. എങ്കിലും, ശാഖ സന്ദര്‍ശിക്കുന്നതിന് മുന്‍പ് അതത് ബാങ്കുകളുടെ അറിയിപ്പുകള്‍ പരിശോധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma