ഇടപാടുകാർക്ക് ആശ്വാസം; രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു, പ്രത്യേക സമിതി രൂപികരിക്കും
ദില്ലി: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയൻ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു. കേന്ദ്രസർക്കാരിന്റെ ബാങ്ക് ലയന തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ലയനവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
നാല് ബാങ്ക് യൂണിയൻ പ്രതിനിധികൾ കഴിഞ്ഞ ദിവസം രാജീവ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ലയനവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ ആശങ്കകൾ പരിഗണിക്കുന്നതിനായി പ്രത്യേക സമിതി രൂപികരിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

10 പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളായി മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് 26,27 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ ഐഡന്റിറ്റി സംരക്ഷിതടക്കം ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപികരിക്കുന്നതിന് ധനകാര്യ സെക്രട്ടറി അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സമരത്തിൽ നിന്നും പിന്മാറുന്നതെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (എഐബിഒസി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (എഐബിഒഎ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ് (ഐഎൻബിഒസി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ വൻ ലയനം പ്രഖ്യാപിച്ചത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications