കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുദിവസം ബാങ്ക് പണിമുടക്ക്; നാല് ദിവസം ബാങ്കുണ്ടാകില്ല, ലയനത്തില്‍ പ്രതിഷേധം

Google Oneindia Malayalam News

മുംബൈ: ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രണ്ടുദിവസം പണിമുടക്കും. സപ്തംബര്‍ 26, 27 തിയ്യതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ജീവനക്കാരുടെ നാല് യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 25ന് രാത്രി 12 മണിക്ക് തുടങ്ങുന്ന സമരം 27ന് രാത്രി 12 വരെ തുടരും. പത്ത് പൊതു മേഖലാ ബാങ്കുകള്‍ നാല് ബാങ്കുകളില്‍ ലയിപ്പിച്ച് കഴിഞ്ഞമാസമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.

Bank

ലയനം കാരണമായി ആര്‍ക്കും ജോലി നഷ്ടമാകില്ലെന്നാണ് മന്ത്രി വിശദീകരിച്ചതെങ്കിലും ആശങ്കയിലാണ് ജീവനക്കാര്‍. അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍, അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.

സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍

അടുത്താഴ്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ ആര്‍ബിഐ ചട്ടപ്രകാരം നാലാം ശനിയാഴ്ച അവധി ദിനമാണ്. തൊട്ടടുത്ത ദിവസം ഞായറാഴ്ച. ഫലത്തില്‍ നാല് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇത് ഉപഭോക്താക്കളുടെ പണമിടപാടുകളെ ബാധിച്ചേക്കാം.

അതുകൊണ്ടുതന്നെ ഇടപാടുകള്‍ അവശ്യമുള്ള നിക്ഷേപവും പിന്‍വലിക്കലും നേരത്തെ നടത്തേണ്ടിവരും. അതേസമയം, നെറ്റ് ബാങ്കിങ്, ഫോണ്‍ ബാങ്കിങ് സംവിധാനമുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് വന്‍ പ്രതിസന്ധി നേരിടാന്‍ സാധ്യതയില്ല.

English summary
Bank unions declare two-day strike in September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X