കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ കുരുക്കില്‍..... നോട്ടുനിരോധന സമയത്ത് ഗുജറാത്തിലെ ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത് 700 കോടി

നോട്ടുനിരോധനത്തില്‍ കുരുങ്ങി അമിത് ഷാ

Google Oneindia Malayalam News

Recommended Video

cmsvideo
നോട്ട് നിരോധനത്തിൽ ലാഭമുണ്ടാക്കിയ സഹകരണ ബാങ്ക് | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം ഇന്ത്യയൊട്ടാകെ വലിയ സ്വാധീനം ചെലുത്തിയ തീരുമാനമായിരുന്നു. ഒരുപാട് വിമര്‍ശനങ്ങളും ഇതിനെ തുടര്‍ന്ന് ഉണ്ടായിരുന്നു. ഇപ്പോഴിതാ നോട്ടുനിരോധനം ബിജെപിയുടെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണെന്ന് പുറത്തുവന്നിരിക്കുകയാണ്. ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കാണ് രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകള്‍ നിക്ഷേപമായി സ്വീകരിച്ചത്. ബിജെപി അധ്യക്ഷനായ അമിത് ഷായാണ് ഇതിന്റെ ഡയറക്ടര്‍ എന്നതാണ് രസകരമായ കാര്യം.

സഹകരണബാങ്കുകള്‍ വഴി അസാധു നോട്ടുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പ്രഖ്യാപനത്തിന് മുമ്പാണ് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നത്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിലാണ്. അതേസമയം രണ്ടാം നിരോധിത നോട്ടുകള്‍ നിക്ഷേപമായി സ്വീകരിച്ച പല ബാങ്കുകളും ബിജെപിയുമായി ബന്ധമുള്ളതാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

അമിത് ഷാ ഡയറക്ടര്‍

അമിത് ഷാ ഡയറക്ടര്‍

2000 മുതല്‍ അഹമ്മദാബാദിലെ ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറാണ് അമിത് ഷാ. നോട്ടുനിരോധനത്തിന് ശേഷവും അമിത് ഷാ ഇതിന്റെ ഡയറക്ടറായിട്ട് തുടരുന്നുണ്ട്. 2017 ഈ ബാങ്കിലെ മൊത്തം നിക്ഷേപം 5050 കോടി രൂപയാണ്. 2016-17 വര്‍ഷത്തെ ലാഭം 14.31 കോടിയാണ്. ഇത്രയധികം തുക ബാങ്കില്‍ എങ്ങനെ നിക്ഷേപമുണ്ടായെന്നാണ് ചോദ്യം. അമിത് ഷാ ഇവരെ സഹായിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. 745.59 കോടിയുടെ അസാധു നോട്ടുകളുടെ നിക്ഷേപം ഈ ബാങ്കിലെത്തിയെന്നാണ് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

ബിജെപി ബന്ധമുള്ള ബാങ്കുകള്‍

ബിജെപി ബന്ധമുള്ള ബാങ്കുകള്‍

ബിജെപിയിലെ പ്രമുഖ നേതാക്കള്‍ക്ക് ബന്ധമുള്ള ബാങ്കുകളാണ് നോട്ടുനിരോധന കാലത്ത് ഏറ്റവുമധികം നിക്ഷേപങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്‌കോട്ടിലെ സഹകരണ ബാങ്ക് 693.19 കോടിയുടെ അസാധു നോട്ടുകളാണ് നിക്ഷേപമായി സ്വീകരിച്ചത്. ഈ ബാങ്കിന്റെ ചെയര്‍മാന്‍ ബിജെപി നേതാവ് ജയേഷ്ഭായ് വിത്തല്‍ഭായ് റദാദിയയാണ്. വിജയ് രൂപാനി സര്‍ക്കാരിലെ മന്ത്രിയാണ് ജയേഷ്ഭായ്. ബിജെപിയുടെ കോട്ടയായ രാജ്‌കോട്ടില്‍ ഇത്തരമൊരു സംഭവം നടന്നത് പാര്‍ട്ടിയുടെ പ്രമുഖര്‍ക്ക് വേണ്ടിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2001ല്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല

സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ല

നോട്ടുനിരോധന സമയത്ത് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം അതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. അതേസമയം ഇത് കേരളത്തിലടക്കം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ സ്വന്തം കോട്ടയായ ഗുജറാത്തില്‍ കാര്യങ്ങള്‍ തോന്നിയ രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

3000 കോടിയുടെ നിക്ഷേപം

3000 കോടിയുടെ നിക്ഷേപം

നോട്ടുനിരോധന സമയത്ത് 3000 കോടിയുടെ നിക്ഷേപം ഗുജറാത്തിലെ 11 സഹകരണ ബാങ്കുകളിലായിട്ട് നിക്ഷേപിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇവയെല്ലാം ബിജെപി നേതാക്കളുമായി ബന്ധമുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നോട്ടുനിരോധനമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കള്ളപണം വെളുപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഒരു തന്ത്രം മാത്രമായിരുന്നു നോട്ടുനിരോധനമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറാണോ എന്നും സുര്‍ജേവാല ചോദിച്ചു. ബിജെപിയുമായി ബന്ധമുള്ളവരാണ് നോട്ടുനിരോധന സമയത്ത് ഏറ്റവുമധികം നിക്ഷേപം നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രിയും കുടുങ്ങും

പ്രധാനമന്ത്രിയും കുടുങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ളവരാണ് ഇതിലുള്ളതെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന് ഇതില്‍ മറുപടി പറയേണ്ടി വരും. നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ് ശരവണേല്‍ ആണ് സഹകരണബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കിയത്. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ് റോയിയുടെ അപേക്ഷയ്ക്കാണ് മറുപടി ലഭിച്ചത്. ഇത് ആദ്യമായിട്ടാണ് സഹകരണബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരുന്നത്. അതേസമയം തിരിച്ചെത്തിയ അസാധുനോട്ടുകളുടെ മൊത്തം കണക്കുമായി ചേര്‍ക്കുമ്പോള്‍ സഹകരണബാങ്കുകളിലാണ് ഇടപാടുകള്‍ നടന്നതെന്നാണ് സൂചന.

സിഗരറ്റ് വലിച്ചുള്ള പോസ്റ്റര്‍.... വിജയ് വിവാദത്തില്‍, യുവാക്കളെ നശിപ്പിക്കുമെന്ന് പാര്‍ട്ടികള്‍!!സിഗരറ്റ് വലിച്ചുള്ള പോസ്റ്റര്‍.... വിജയ് വിവാദത്തില്‍, യുവാക്കളെ നശിപ്പിക്കുമെന്ന് പാര്‍ട്ടികള്‍!!

എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ച്.....പരാതി വ്യാജം.... ആശുപത്രി രേഖകള്‍ പുറത്ത്!! എഡിജിപിയുടെ മകള്‍ക്ക് പരിക്കേറ്റത് ഓട്ടോ ഇടിച്ച്.....പരാതി വ്യാജം.... ആശുപത്രി രേഖകള്‍ പുറത്ത്!!

English summary
Bank With Amit Shah as Director Collected Most Banned Notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X