Get Updates
Get notified of breaking news, exclusive insights, and must-see stories!

പിരിയാന്‍ വയ്യ, അച്ഛന്‍ മകളെ കൊന്നു

blood
പാട്യാല: മകള്‍ തന്നെ വിട്ട്‌ അമ്മയോടൊപ്പം പോകുമെന്ന ഭയത്താല്‍ അച്ഛന്‍ മകളെ കൊന്നു. മാല്‍വ ഗ്രാമീണ്‍ ബാങ്കിലെ അസിസ്‌റ്റന്റ്‌ മാനേജരായ യഷ്‌പാല്‍ സിംഗ്‌ (50) ആണ്‌ മകള്‍ ഹര്‍മീത്‌ കൗറി(18) നെ കൊന്നത്‌. യഷ്‌പാല്‍ ഭാര്യയില്‍ നിന്ന്‌ വിവാഹമോചനം നേടിയിരുന്നു. 18 വയസ്‌ തികയുമ്പോള്‍ മകള്‍ സ്വന്തം ഇഷ്ടപ്രകാരം അമ്മയുടെ അടുത്തേയ്‌ക്ക്‌ പോകുമെന്ന്‌ ഇയാള്‍ ഭയപ്പെട്ടിരുന്നു. ഫെബ്രുവരി 22 നാണ്‌ ഇയാള്‍ കൊലപാതകം നടത്തിയത്‌. വെള്ളിയാവ്‌ച (ഫെബ്രുവരി 28) ന്‌ ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഭാര്യയ്‌ക്ക്‌ അവിഹിത ബന്ധമുണ്ടെന്ന്‌ ആരോപിച്ചാണ്‌ യഷ്‌പാല്‍ വിവാഹമോചനം നേടിയത്‌. മകള്‍ ഇയാള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ഭാര്യയും ബന്ധുക്കളും മകളെ തന്നില്‍ നിന്ന്‌ തട്ടിയെടുക്കുമെന്ന്‌ ഇയാള്‍ ഭയന്നിരുന്നു. വിദേശത്തുള്ള തന്‍രെ സഹോദരിയുടെ അടുത്തേയ്‌ക്ക്‌ മകളെ അയക്കാന്‍ യഷ്‌പാല്‍ തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടി വിസമ്മതിച്ചു.

തുടര്‍ന്നാണ്‌ യഷ്‌പാല്‍ മകളെ കൊല്ലാന്‍ തീരുമാനിച്ചത്‌. മകള്‍ക്ക്‌ വേദനയില്ലാത്ത മരണം നല്‍കാന്‍ ഇയാള്‍ മാസങ്ങളോളം ഇന്റര്‍നെറ്റില്‍ പരതി. എന്നാല്‍ ഇത്തരമൊരു മരണം സാധ്യമാക്കാന്‍ വേണ്ട വസ്‌തുക്കള്‍ ഇയാള്‍ക്ക്‌ ലഭിച്ചില്ല.

മകളെ മൂര്‍ച്ചയുള്ള കത്തി കൊണ്ട്‌ കഴുത്ത്‌ മുറിച്ചാണ്‌ ഇയാള്‍ കൊന്നത്‌. മകളോച്‌ അമിതമായ സ്‌നേഹമായിരുന്നു യഷ്‌പാലിന്‌. മകള്‍ നഷ്ടപ്പെടുമെന്നുള്ള മാനസിക വിഭ്രാന്തിയും ഇയാള്‍ക്കുണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇതിന്‌ മുന്‍പ്‌ ഗ്യാസ്‌ സിലിണ്ടരുകള്‍ ടൈമര്‍ ഘടിപ്പിച്ച്‌ വീട്‌ നശിപ്പിയ്‌ക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+