കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് രൂപയും കിട്ടാനില്ല; ജനം നെട്ടോട്ടമോടുന്നു!! കേന്ദ്രബാങ്കിന്റെ സഹായം തേടി, ബാങ്കുകള്‍ പറയുന്നത്

Google Oneindia Malayalam News

മുംബൈ: സാധാരണക്കാരുടെ ഇടപാടുകള്‍ സുഗമമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന നൂറ് രൂപാ നോട്ട് കിട്ടാകനിയാകുന്നു. വിപണിയില്‍ മതിയായ നൂറ് രൂപാ നോട്ട് ഇല്ലാതുകയാണ്. ബാങ്കുകള്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. നൂറ് രൂപാ നോട്ട് മതിയായ അളവില്‍ അച്ചടിക്കുന്നില്ല.

ഇക്കാര്യത്തിര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. എടിഎമ്മുകളില്‍ നിന്ന് നൂറ് രൂപാ നോട്ട് കിട്ടാത്തതാണ് വിപണിയില്‍ പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുന്നത്. നൂറ് രൂപ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ബാങ്കുകളുടെ വിശദീകരണം. നൂറ രൂപാ നോട്ട് ഇല്ലാതാകുകയാണോ, നിലവിലെ നൂറ് രൂപ നോട്ട് സര്‍ക്കാര്‍ പിന്‍വലിക്കുമോ? ബാങ്കുകള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ....

എടിഎമ്മില്‍ വരുത്തിയ മാറ്റം

എടിഎമ്മില്‍ വരുത്തിയ മാറ്റം

100 രൂപയുടെ നോട്ട് ഇപ്പോള്‍ കിട്ടാനില്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ബാങ്കുകള്‍ പറയുന്നത്. എടിഎം വഴി നൂറ് രൂപ മിക്ക നഗരങ്ങളിലും കിട്ടാതായിട്ടുണ്ട്. പുതിയ നോട്ടുകളുടെ വലിപ്പത്തിന് അനുസരിച്ച് എടിഎമ്മില്‍ വരുത്തിയ ഘടനാ മാറ്റങ്ങള്‍ നൂറ് രൂപയുടേതില്‍ നിന്ന് വ്യത്യസ്തമാണ്. ഇതാണ് എടിഎം വഴി വിതരണത്തിന് തടസമായത്.

ആര്‍ബിഐയോട് ആവശ്യപ്പെട്ടത്

ആര്‍ബിഐയോട് ആവശ്യപ്പെട്ടത്

പ്രശ്‌നം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിയതന്തരമായി ഇടപെടണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നൂറ് രൂപ വേഗത്തില്‍ വിപണിയില്‍ എത്തിക്കണം. അല്ലെങ്കില്‍ 500 രൂപാ നോട്ട് കൂടുതല്‍ ഇടപാടുകള്‍ക്ക് ആശ്രയിക്കുന്ന സാഹചര്യമുണ്ടാകും. ഇത് നിലവില്‍ വിപണിയിലുള്ള പണത്തിന്റെ തോത് താളംതെറ്റിക്കുമെന്ന് ബാങ്കുകള്‍ ആര്‍ബിഐയെ അറിയിച്ചു.

നോട്ട് നിരോധം മുതല്‍

നോട്ട് നിരോധം മുതല്‍

നോട്ട് നിരോധം മുതലാണ് രാജ്യത്ത് പണത്തിന്റെ ലഭ്യതയില്‍ ഇടിവ് വന്നത്. അതുവരെയുണ്ടായിരുന്ന 1000, 500 നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് പിന്‍വലിച്ചത്. തൊട്ടുപിന്നാലെ വിപണിയില്‍ നേരിട്ട പ്രതിസന്ധി തരണം ചെയ്യാന്‍ കൂടുതലായി നൂറ് രൂപ വിതരണം ചെയ്തിരുന്നു. 5738 ദശലക്ഷം നൂറ് രൂപാ നോട്ടുകളാണ് നോട്ട് നിരോധനത്തിന് പിന്നാലെ വിപണിയില്‍ എത്തിച്ചത്.

ഗുണം ചെയ്യാതെ 2000

ഗുണം ചെയ്യാതെ 2000

എന്നാല്‍ ആയിരം രൂപ പിന്‍വലിച്ച ശേഷം എത്തിയ 2000 രൂപ വിപണിയില്‍ ഇടപാട് നടത്തുമ്പോള്‍ നൂറ് രൂപ അതിനിരട്ടി അളവില്‍ ലഭ്യമാകണം. അല്ലെങ്കില്‍ 2000 രൂപ കൊണ്ട് ഉപയോഗമില്ലാത്ത സാഹചര്യം വരും. നോട്ട് നിരോധനത്തിന് ശേഷം എത്തിയ 2000 രൂപാ നോട്ട് സാധാരണക്കാരുടെ ഇടപാടുകള്‍ക്ക് അത്ര ഗുണം ചെയ്തിട്ടില്ല.

 ഓഗസ്റ്റില്‍ കണക്കുവരും

ഓഗസ്റ്റില്‍ കണക്കുവരും

2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കുകള്‍ ആവശ്യപ്പെട്ട തോതില്‍ നോട്ടുകള്‍ കേന്ദ്ര ബാങ്ക് വിപണിയിലേക്ക് നല്‍കിയിട്ടില്ല. തൊട്ടടുത്ത വര്‍ഷങ്ങളിലും ഇതേ അവസ്ഥയാണുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഡാറ്റ വരുന്ന ഓഗസ്റ്റില്‍ കേന്ദ്ര ബാങ്ക് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഷിഞ്ഞ നോട്ടുകള്‍ക്ക് പകരം

മുഷിഞ്ഞ നോട്ടുകള്‍ക്ക് പകരം

2005 മുതലുള്ള 100 രൂപാ നോട്ടുകള്‍ വിപണിയിലുണ്ട്. ഇതില്‍ മിക്കതും മുഷിഞ്ഞതാണ്. ഇവ ശേഖരിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് കൈമാറിയിരുന്നു. പകരം പുതിയ നൂറ് രൂപാ നോട്ടുകള്‍ അതേ അളവില്‍ തിരിച്ചുകിട്ടിയിട്ടില്ലെന്ന് ബാങ്കുകള്‍ അറിയിക്കുന്നു. ഇതും നൂറ് രൂപാ നോട്ടിന് ക്ഷാമം നേരിടാന്‍ കാരണമായി.

ഡിജിറ്റല്‍ ഇടപാട്

ഡിജിറ്റല്‍ ഇടപാട്

നോട്ട് നിരോധന വേളയില്‍ പിന്‍വലിച്ച നോട്ടുകള്‍ക്ക് തുല്യമായി പണം തിരികെ വിപണിയില്‍ എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നോട്ടുകളുടെ ഉപയോഗം കുറയ്ക്കാനും പകരം ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഗ്രാമങ്ങളില്‍ ഇത്തരം ഇടപാട് സൗകര്യങ്ങള്‍ കുറവാണെന്നതാണ് സത്യം. ഇതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ണ തോതില്‍ വിജയിച്ചിട്ടില്ല.

English summary
Bankers fear soiled Rs 100 notes may deepen prevailing cash crunch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X