കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; ബാങ്കുകൾ ഇനി പ്രവർത്തിക്കില്ല, പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളും അവയുടെ ബ്രാഞ്ചുകളും അടച്ചിടാൻ തിരുമാനം എന്ന രീതിയിൽ വലിയ പ്രചരണങ്ങളാണ് നടക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അതുകൊണ്ട് തന്നെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെയുള്ള ബാങ്കുകൾ ഉടൻ അടച്ചിടുമെന്നാണ് പ്രചരണം. എന്നാൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ലോക്ക് ഡൗൺ ദിവസങ്ങളിൽ മുഴുവനും ബാങ്കുകൾ പ്രവർത്തിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

യാതൊരു കാരണവശാലും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടികൾ നേരിടേണ്ടി വരില്ലെന്നും ബാങ്കുകൾ അവശ്യ സേവനങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. നേരത്തേ റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസും വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ബാങ്കുകൾ അടയ്ക്കാൻ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ആരും തിടുക്കപ്പെട്ട് പണം പിൻവലിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

rbi-21-15

കഴിഞ്ഞ ഫെബ്രുവരിയിലെ പോളിസി മീറ്റിന് ശേഷം റിസർവ് ബാങ്ക് 2.7 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്.ഇന്ത്യൻ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും മികച്ചതുമാണ്.സ്വകാര്യമേഖല ബാങ്കുകളിലെ നിക്ഷേപവും സുരക്ഷിതമായിരിക്കും.കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന അനന്തര ഫലങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എന്ത് നടപടികളും ആർബിഐ സ്വീകരിക്കും, ഗവർണർ പറഞ്ഞു.

ദുഷ്‌കരമായ സമയം കടന്ന് പോകും. നിലനിൽക്കുക കരുത്തരായ മനുഷ്യരും സ്ഥാപനങ്ങളുമാണ്, അദ്ദേഹം പറഞ്ഞു. എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മാസത്തേക്ക് മൊറട്ടോറിയവും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് തിരിച്ചടവ് വേണ്ടാത്തത്. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ്‌ ലഭിക്കുക. ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും.

വെറും 10 ദിവസത്തെ ഭക്ഷണം മാത്രം ബാക്കി, ദുരിതക്കയത്തിൽ പൃഥ്വിരാജും സംഘവും, ഒടുവിൽ സഹായംവെറും 10 ദിവസത്തെ ഭക്ഷണം മാത്രം ബാക്കി, ദുരിതക്കയത്തിൽ പൃഥ്വിരാജും സംഘവും, ഒടുവിൽ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന ചെയ്ത് യൂത്ത് കോൺഗ്രസ് നേതാവ്

മാതൃകാ നീക്കവുമായി കോൺഗ്രസ് സർക്കാർ; വിവിധ സംസ്ഥാനങ്ങൾക്ക് 50000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ

English summary
Banks and its branches will not be closed during the lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X