പൊതുമേഖല ബാങ്കുകളുടെ റിലേ സമരം ആരംഭിച്ചു
മുംബൈ: പൊതുമേഖല ബാങ്കുകളുടെ റിലേ സമരം ആരംഭിച്ചു. ഡിസംബര്‍ രണ്ട് മുതലാണ് രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ റിലേ സമരം നടത്തുന്നത്. ദക്ഷിണണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇന്ന് സമരം.
ബുധനാഴ്ച (ഡിസംബര്‍ 3) ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംമരം നടക്കും. മറ്റ് സോണുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സമരം നടക്കും. ഡിസംബര്‍ അഞ്ച് വരെയാണ് റിലേ സമരം.

വാണിജ്യ ബാങ്കുകളിലെ വേതന കരാര്‍ പരിഷ്‌കരിയ്ക്കുക, പ്രതിലോമ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ ഉപേക്ഷിയ്ക്കുക തുടങ്ങിയ പല ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നേതൃത്വത്തിലാണ് സമരം.
ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍, യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിംഗ് ഫോറം എന്നിവയടക്കമുള്ള സംഘടനകളുമായി ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരവുമായി സംഘടനകള്‍ മുന്നിട്ടിറങ്ങിയത്.












Click it and Unblock the Notifications