കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വര്‍ഷത്തില്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 1.76 ലക്ഷം കോടി രൂപ: നോട്ട് നിരോധനത്തോടെ സംഭവിച്ചത്

  • By S Swetha
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് നഷ്ടം വന്നത് 1.76 ലക്ഷം കോടി രൂപ. പണം തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ 416 പേരുടെ നിഷ്‌ക്രിയ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ട്. അതില്‍ തന്നെ ഓരോന്നും 100 കോടി രൂപയോ അതില്‍ കൂടുതലോ വരും. വന്‍കിട വായ്പകളുടേയും ഏറ്റവും വലിയ കടക്കാരുടെയും കണക്കുകള്‍ ഇതാദ്യമായാണ് പുറത്തുവിടുന്നത്. 2014-15 മുതല്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും എഴുതിത്തള്ളിയ തുകയില്‍ നിരന്തരമായ വര്‍ധനവ് കാണിക്കുന്നു. 2015 നും 2018 നും ഇടയില്‍ മൊത്തം 2.17 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകള്‍ കിട്ടാക്കടങ്ങളായി എഴുതിത്തള്ളി.

 ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍.... കേസില്‍ നിര്‍ണായക വഴിത്തിരിവ്? ജോളിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് അഭിഭാഷകന്‍.... കേസില്‍ നിര്‍ണായക വഴിത്തിരിവ്?

109 പ്രധാനപ്പെട്ട വായ്പക്കാരുടെ 40,798 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. 2016 മാര്‍ച്ച് 31 ഓടെ ഈ സംഖ്യ 199 വായ്പക്കാരായി വളര്‍ന്നു. മൊത്തം 69,976 കോടി രൂപയാണ് ഇതിനകം എഴുതിത്തള്ളിയിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷം അതായത് നോട്ട് നിരോധനത്തിന് ശേഷം എഴുതിത്തള്ളുന്ന തുകയില്‍ കുത്തനെ വര്‍ദ്ധനവുണ്ടായി.

cash-1570704

വായ്പക്കാരുടെ എണ്ണം 343 ആയി ഉയര്‍ന്നു. 144 എണ്ണം കൂടി, അതായത് അത്തരം വായ്പക്കാരുടെ എണ്ണത്തില്‍ 72 ശതമാനം വര്‍ധന. ഈ കാലയളവില്‍ എഴുതിത്തള്ളിയ തുക 69,926 രൂപയില്‍ നിന്ന് 1, 27, 797 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 29,178 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 57,821 കോടി രൂപയുടെ വര്‍ധനവാണ് ഇത്. നോട്ട്‌നിരോധനത്തെ തുടര്‍ന്ന് ഈ വര്‍ഷം ഷെഡ്യൂള്‍ ചെയ്ത വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയ മൊത്തം തുകയുടെ ഏകദേശം 83 ശതമാനം വര്‍ദ്ധനവാണ് ഇത്.

അടുത്ത സാമ്പത്തിക വര്‍ഷവും ഇത് ആവര്‍ത്തിച്ചു. മാര്‍ച്ച് 31, 2018ലെ കണക്കനുസരിച്ച്, 525 പ്രധാനപ്പെട്ട വായ്പക്കാര്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 182 വായ്പക്കാര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവരുടെയെല്ലാം വലിയ വായ്പകള്‍ എഴുതിത്തള്ളപ്പെട്ടു. കിട്ടാക്കടങ്ങളായി എഴുതിത്തള്ളിയ ആകെ തുക 1.27 ലക്ഷം കോടിയില്‍ നിന്ന് 2.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 89,324 കോടി രൂപയുടെ വര്‍ധന. അതായത് 70 ശതമാനം വര്‍ദ്ധനവ്. ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും എഴുതിത്തള്ളുന്നവരുടെ എണ്ണം 2014 സെപ്റ്റംബറിന് മുമ്പുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

English summary
Banks Lost Rs 1.76 lakh Crore in 3 Years, Big Hike in Write Offs Seen After Demonetisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X