കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുമസ് കാലത്ത് ദുരിതം, 5 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും, എടിഎം പ്രവർത്തനത്തെ ബാധിക്കും

  • By Anamika Nath
Google Oneindia Malayalam News

Recommended Video

cmsvideo
ഈ ക്രിസ്തുമസ് ദുരിതത്തിൽ | Oneindia Malayalam

മുംബൈ: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ക്കൊരുങ്ങുന്ന ആളുകളെ ബുദ്ധിമുട്ടിലാക്കി രാജ്യത്ത് അഞ്ച് ദിവസത്തോളം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ഈ മാസം 21 മുതലാണ് ബാങ്കുകള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം അടഞ്ഞ് കിടക്കുക. ക്രിസ്തുമസ് അടക്കമുളള അവധി ദിവസങ്ങളും ബാങ്ക് തൊഴിലാളി പണിമുടക്കും ഒരുമിച്ച് വരുന്നതാണ് ഇടപാടുകാരെ വരും ദിവസങ്ങളില്‍ ദുരിതത്തിലാക്കുക. ബാങ്കുകള്‍ അടഞ്ഞ് കിടക്കുന്നത് എടിഎം പ്രവര്‍ത്തനങ്ങളേയും ബാധിക്കും.

താരമൂല്യം പോയതോടെ മോദിയെ ട്രോളി മൻമോഹൻ സിംഗ്.. മാധ്യമങ്ങളെ പേടിയുളള പ്രധാനമന്ത്രി താനല്ലതാരമൂല്യം പോയതോടെ മോദിയെ ട്രോളി മൻമോഹൻ സിംഗ്.. മാധ്യമങ്ങളെ പേടിയുളള പ്രധാനമന്ത്രി താനല്ല

ഈ മാസം 21 മുതലാണ് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ബാങ്കിംഗ് രംഗത്ത് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 21ന് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും 26ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

BANK

ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് കൊണ്ടാണ് 21ലെ പണിമുടക്ക്. അതേസമയം 26ലെ സമരം ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയന നീക്കത്തിന് എതിരെയാണ്.

21നും 26നും ഇടയില്‍ 24ാം തിയ്യതി മാത്രമാണ് ബാങ്ക് പ്രവര്‍ത്തന ദിനമായിട്ടുളളത്. മറ്റുളളവ അവധി ദിവസങ്ങളാണ്. നാലാം ശനിയായ 22ന് ബാങ്ക് അവധിയാണ്. 23ാം തിയ്യതി ഞായര്‍ ആയതിനാല്‍ അന്നും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ക്രിസ്തുമസ് ദിവസമായ 25നും ബാങ്കിന് അവധി ദിവസമാണ്. എടിഎമ്മുകളില്‍ പണമില്ലായ്മ അടക്കമുണ്ടാകാന്‍ സാധ്യതയുണ്ട് എന്നത് ഈ ദിവസങ്ങളില്‍ ആളുകളെ ബുദ്ധിമുട്ടിലാക്കും.

English summary
Due to strikes and Holidays, banks may closed for 5 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X