കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് രാജ്യ വ്യാപകമായി ബാങ്ക് പണിമുടക്ക്; പത്ത് ലക്ഷത്തോളം ജീവനക്കാർ പണിമുടക്കുന്നു

  • By Goury Viswanathan
Google Oneindia Malayalam News

മുംബൈ: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു. പത്ത് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ ലയനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കുന്നതിനെതിരെയാണ് പണിമുടക്ക്. നീക്കം ഇടപാടുകാർക്കും ബാങ്കുകൾക്കും ഒരുപോലെ ദോഷകരമാണെന്നാണ് യൂണിയനുകളുടെ നിലപാട്.

വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാർ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചത്. ചൊവ്വാഴ്ച ക്രിസ്തുമസ് അവധിയായിരുന്നു. ഇതോടെ ഇടപാടുകാരും വലഞ്ഞു.

bank

9 യൂണിയനുകളിൽ ഉൾപ്പെട്ട ജീവനക്കാരാണ് പണിമുടക്കുന്നത്. ഭീമമായ കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ലയന നീക്കം യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും യൂണിയനുകൾ ആരോപിക്കുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണ്ണക്കടത്ത് പിടികൂടി; സ്വർണ്ണം കടത്തിയത് അപ്പച്ചട്ടിയില്‍കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണ്ണക്കടത്ത് പിടികൂടി; സ്വർണ്ണം കടത്തിയത് അപ്പച്ചട്ടിയില്‍

English summary
10 lakh bank employees on nationwide strike today, services likely to be affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X