കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു; കടുത്ത പ്രഖ്യാപനം ഉടന്‍, സാധ്യത ഇങ്ങനെ- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ബാങ്കുകള്‍ ഇതുവരെ അടച്ചിട്ടിട്ടില്ല. എന്നാല്‍ അധികം വൈകാതെ ബാങ്കുകള്‍ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ആലോചനകള്‍ അന്തിമ ഘട്ടത്തിലാണ്. ഒരുപക്ഷേ പൂര്‍ണണമായ അടച്ചിടല്‍ ആകില്ല. പകരം ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കുകയാകും ചെയ്യുക.

അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ക്ക് കൈയ്യില്‍ പണമില്ലാതെ വരും. പണം എടുക്കാന്‍ എടിഎം കൗണ്ടറുകള്‍ക്ക മുമ്പില്‍ നീണ്ട നിര പ്രത്യക്ഷപ്പെടും. പണം പിന്‍വലിക്കുന്നതിന് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയാല്‍ അത് മറ്റൊരു പ്രതിസന്ധിയായേക്കും. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....

ബാങ്ക് അവശ്യസര്‍വീസ്

ബാങ്ക് അവശ്യസര്‍വീസ്

കൊറോണ വൈറസ് വ്യാപിക്കുമെന്ന ആശങ്കയിലാണ് രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള എല്ലാം നിര്‍ത്തിവച്ചിരിക്കുന്നു. ബാങ്കുകള്‍ അവശ്യ സര്‍വീസിലാണ് ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ബാങ്കുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

കാരണം ഇതാണ്

കാരണം ഇതാണ്

കൊറോണ രോഗം വ്യാപിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതുകൊണ്ടുതന്നെ ബാങ്ക് ജീവനക്കാര്‍ ആശങ്കയിലാണ്. രോഗ ലക്ഷണമുള്ളവര്‍ ബാങ്കിലെത്തിയാല്‍ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നത് ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാനാണ് സാധ്യത കൂടുതലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷണക്കിന് പേരാണ് രാജ്യത്തെ ബാങ്കുകളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ അടച്ചിടുന്ന കാര്യം പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് കിലോമീറ്ററില്‍ ഒരു ബാങ്ക്

അഞ്ച് കിലോമീറ്ററില്‍ ഒരു ബാങ്ക്

പ്രധാന നഗരങ്ങളില്‍ ഒരു ബാങ്ക് നിലനിര്‍ത്തും. ബാക്കിയുള്ള ബാങ്കുകള്‍ അടച്ചിടും. അഞ്ച് കിലോമീറ്റര്‍ ചുറ്റയളവില്‍ ഒരു ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് റോയിട്ടേഴ്‌സിനോട് ബാങ്ക് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരിക്കുന്നത്.

70 ശതമാനം ജനങ്ങളും

70 ശതമാനം ജനങ്ങളും

രാജ്യത്തെ 70 ശതമാനം ജനങ്ങളും ഇടപാടുകള്‍ ലിക്വിഡ് പണത്തിലാണ് നടത്തുന്നത്. ഡിജിറ്റല്‍ ഇടപാട് ചെയ്യുന്നവര്‍ വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ അടച്ചിട്ടാല്‍ പൊതുജനത്തെ ബാധിക്കും. ഒരുപക്ഷേ ജനങ്ങള്‍ പണമെടുക്കാന്‍ കൂട്ടത്തോടെ എടിഎം കൗണ്ടറുകളിലെത്താനും സാധ്യതയേറെയാണ്.

ഗ്രാമങ്ങള്‍ക്ക് പ്രാധാന്യം

ഗ്രാമങ്ങള്‍ക്ക് പ്രാധാന്യം

അതേസമയം, ഗ്രാമീണ മേഖലകളിലാണ് പണമിടപാട് നടത്താന്‍ കൂടുതല്‍ പേര്‍ ബാങ്കുകളില്‍ എത്തുന്നത്. നഗരപ്രദേശങ്ങിള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

തിരക്ക് കൂടിയേക്കാം

തിരക്ക് കൂടിയേക്കാം

അതേസമയം, കര്‍ഷകര്‍ക്ക് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്ന പദ്ധതി സര്‍ക്കാര്‍ തുടങ്ങാന്‍ പോകുകയാണ്. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേഗത്തില്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളില്‍ തിരക്ക് വരുംദിവസങ്ങളില്‍ കൂടിയേക്കാം.

സര്‍ക്കാര്‍ ഇളവുകള്‍ ഇങ്ങനെ

സര്‍ക്കാര്‍ ഇളവുകള്‍ ഇങ്ങനെ

കൊറോണ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ ബാങ്ക് മേഖലയില്‍ പ്രഖ്യാപിച്ചിരുന്നു. എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഏതു ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ചും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. മിനിമം ബാലര്‍സ് നിബന്ധന ഒഴിവാക്കി. ഡിജിറ്റല്‍ വ്യാപാര ഇടപാടുകള്‍ക്കുള്ള നിരയ്ക്ക് കുറയ്ക്കാനും കേന്ദ്രം അടുത്തിടെ തീരുമാനിച്ചിരുന്നു.

കോടികളുടെ പാക്കേജ്

കോടികളുടെ പാക്കേജ്

അതിനിടെ രാജ്യത്തെ ദരിദ്ര്യ വിഭാഗങ്ങളുടെ ആശങ്ക അകറ്റാന്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയേറ്റ ജോലിക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഈ ഘട്ടത്തില്‍ ദരിദ്ര്യ വിഭാഗങ്ങള്‍ക്കാണ് സഹായം വേഗത്തില്‍ വേണ്ടതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് നേട്ടം

സാധാരണക്കാര്‍ക്ക് നേട്ടം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരും വിശപ്പ് സഹിക്കുന്ന സാഹചര്യം രാജ്യത്തുണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു. 8.3 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക സിലിണ്ടര്‍ അനുവദിക്കുമെന്ന പ്രഖ്യാപനം എടുത്തുപറയേണ്ടതാണ്. അടുത്ത മൂന്ന് മാസത്തേക്കാണ് സിലിണ്ടര്‍ അനുവദിക്കുക. ഉജ്വല പദ്ധതിക്ക് കീഴിലാണ് സിലിണ്ടര്‍ നല്‍കുക.

ആനുകൂല്യം ഇങ്ങനെയും

ആനുകൂല്യം ഇങ്ങനെയും

കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ 2000 രൂപ എത്തും. 8.69 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കുടിയേറ്റ ജോലിക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു.

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

English summary
Banks plan to shut down most branches during lockdown, says Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X