കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് നടത്തി മുങ്ങിയവരുടെ ആസ്തികള്‍ വിറ്റു; ബാങ്കുകള്‍ 13100 കോടി രൂപ തിരിച്ചുപിടിച്ചെന്ന് മന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരില്‍ നിന്നായി ബാങ്കുകള്‍ 13100 കോടി രൂപ തിരിച്ചുപിടിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 3.73 ലക്ഷം കോടി രൂപയുടെ അധിക ഗ്രാന്റ് അനുവദിച്ചതിനെ ചൊല്ലിയുണ്ടായ ചര്‍ച്ചയ്ക്കിടെ മറുപടി നല്‍കുകയായിരുന്നു നിര്‍മല.

അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്

വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ വിറ്റഴിച്ചാണ് ബാങ്കുകള്‍ 13,109.17 കോടി രൂപ തിരിച്ചുപിടിച്ചതെന്നും അവര്‍ പറഞ്ഞു. 2021 ജൂലൈ വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഴുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകകള്‍ വായ്പാതട്ടിപ്പ് നടത്തിയവരില്‍ നിന്നായി 5.49 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചുവെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

n

ഈ വര്‍ഷം ജൂലൈ 16ന് വിജയ് മല്യയുടെ 792 കോടി രൂപയുള്ള ആസ്തി തിരിച്ചുപിടിച്ചതാണ് ഇതില്‍ ഏറ്റവും അവസാനത്തേതെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകരുടെ പണം പൊതുമേഖലാ ബാങ്കുകളില്‍ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. 2019-2020 വര്‍ഷത്തില്‍ അനുവദിച്ച തുകയുടെ 86.4 ശതമാനവും സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ എട്ടുമാസത്തില്‍ തന്നെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയിട്ടുണ്ടെന്നും നിര്‍മല പറയുന്നു.

ആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദിആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി

ദേശീയ ദുരന്ത നിവാരണ ഫണ്ട് (എന്‍ഡിആര്‍എഫ്) ല്‍ നിന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15000 കോടി രൂപയുടെ അധിക തുക അനുവദിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവസ്ഥ നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം തൃപ്തികരമാണ്.28ല്‍ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് നെഗറ്റീവ് ബാലന്‍സുള്ളത്. ഇപ്പോള്‍ അനുവദിച്ച അധിക ഗ്രാന്റില്‍ നിന്ന് വലിയൊരു ഭാഗം ചെലവഴിക്കുന്നത് എയര്‍ ഇന്ത്യക്ക് വേണ്ടിയാണ്. കൂടാതെ വളം സബ്‌സിഡിക്കും ഉപയോഗിക്കും. ആഗോളതലത്തില്‍ വളത്തിന് വില ഉയരുകയാണ്. ഇത് കര്‍ഷകരെ ബാധിക്കാതിരിക്കാനാണ് സബ്‌സിഡി അനുവദിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

Recommended Video

cmsvideo
ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് | Oneindia Malayalam

English summary
Banks Recover 13100 Crore From Vijay Mallya, Nirav Modi, Mehul Choksi Assets; Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X