കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4000 കോടി അടയ്ക്കാമെന്ന് മല്യ; അത് പോരെന്ന് ബാങ്ക്

Google Oneindia Malayalam News

ദില്ലി: 4000 കോടി തിരിച്ചടയ്ക്കാമെന്ന വിജയ്മല്യയുടെ ഉപാധി ബാങ്കുകളുടെ കണ്‍സോഷ്യം തള്ളി. സെപ്തംബര്‍ 30നകെ തിരിച്ചടക്കാമെന്നായിരുന്നു കിങ് ഫിഷര്‍ ഉടമ വിജയ് മല്യ ഉപാധിവച്ചത്.

വിവധ ബാങ്കുകളില്‍ നിന്നായി കോടികള്‍ വായ്പയെടുത്ത വിജയ് മല്യ നിലവില്‍ ലണ്ടനിലാണ് ഉള്ളത്. പലിശ സഹിതം 9091 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. 4000 കോടി രൂപ എ്‌നു പറയുന്നത് ഇതില്‍ പകുതിയില്‍ താഴെ മാത്രമാണ്.

Vijay Mallya

ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായിപയെടുത്തതുമായി ബന്ധപെട്ട് പണത്തട്ടിപ്പ് കേസില്‍ ഹാജരാകാന്‍ രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നെങ്കിലും ഇതുവരെ ഹാജരാകാന്‍ മല്യ തയ്യാറായിട്ടില്ല. ഹൈദരാബാദ് കോടതിയുടെ അറസ്റ്റ് വാറന്റും വിജയ് മല്യയുടെ പേരിലുണ്ട്.

വിജയ് മല്യയുടെയുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എപ്പോഴാണ് ഇന്ത്യയിലേക്ക് വരുന്നതെന്ന് ഏപ്രില്‍ 21നു മുമ്പ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിടുണ്ട്.

English summary
Aconsortium of 17 banks, led by State Bank of India, has rejected a proposal given by beleaguered liquor baron Vijay Mallya and his firms to pay back Rs 4,000 crore by September 30, saying that there is "no value in the offer" and is likely to plead the Supreme Court on Wednesday to pass direction against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X