കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിട്ടാക്കടങ്ങള്‍ക്ക് കാരണം ബാങ്കുകളും മോദി സര്‍ക്കാരും... കണക്ക് നിരത്തി രഘുറാം രാജന്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ കുറേ കാലങ്ങളായി വന്‍ പ്രതിസന്ധികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ കുറച്ചു കാലമായി ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുമുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇത്രയും കാലം ആരോപിച്ചിരുന്നത് യുപിഎ സര്‍ക്കാരാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്നായിരുന്നു. സര്‍ക്കാര്‍ പറയുന്നത് കൊണ്ട് ഇക്കാര്യങ്ങളൊക്കെ ജനങ്ങള്‍ വിശ്വസിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിന് ഗംഭീര മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. സര്‍ക്കാരിന്റെ കണക്കുകളെ മുഴുവന്‍ തള്ളിയ രാജന്‍ പാര്‍ലമെന്ററി പാനലിന് കത്തയക്കുകയും ചെയ്തു.

ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിരുന്ന കാര്യങ്ങളൊക്കെ വെറും കല്ലുവച്ച നുണകളാണെന്ന് വ്യക്തമാകുകയാണ്. നിഷ്‌ക്രിയ ആസ്തികള്‍ തൊട്ട് കിട്ടാക്കടങ്ങള്‍ വരെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നു എന്നാണ് പുറത്തുവരുന്നത്. നേരത്തെ നീതി ആയോഗ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണം രഘുറാം രാജനാണെന്ന് ആരോപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായിട്ടാണ് അദ്ദേഹം മോദി സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തി പാര്‍ലമെന്ററി പാനലിന് കത്തയച്ചിരിക്കുന്നത്.

കിട്ടാക്കടങ്ങള്‍ക്ക് കാരണം ബാങ്കുകള്‍

കിട്ടാക്കടങ്ങള്‍ക്ക് കാരണം ബാങ്കുകള്‍

ബാങ്കുകള്‍ പിന്നാലെ നടന്ന് എത്രയാണ് വായ്പ വേണ്ടതെന്ന് ചോദിച്ചിരുന്നുവെന്ന് തന്റെ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു. പലവട്ടം അതിനായി അവര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. ഇത് ബാങ്കുകളുടെ അനാസ്ഥയുടെ ഏറ്റവും ഭീകരമായ അവസ്ഥയാണ്. എങ്ങനെയാണ് ഇവര്‍ ഈ വായ്പകള്‍ തിരിച്ചുപിടിക്കുക. ഇതിനൊരു മാനദണ്ഡമില്ലേ. വായ്പയ്ക്കായി ഒരാള്‍ ബാങ്കുകളെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ ബാങ്കുകള്‍ അങ്ങോട്ട് വായ്പ വേണോ എന്ന് ചോദിക്കുകയല്ലെന്നും രാജന്‍ പാര്‍ലമെന്ററി പാനലിന് അയച്ച കത്തില്‍ പറയുന്നു.

യുപിഎ കാലത്തെ കിട്ടാക്കടങ്ങള്‍

യുപിഎ കാലത്തെ കിട്ടാക്കടങ്ങള്‍

കിട്ടാക്കടങ്ങള്‍ 2006-2008 വര്‍ഷങ്ങളിലാണ് ഏറ്റവുമധികം വര്‍ധിച്ചത്. ഇത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ ഇതിനെല്ലാം കാരണക്കാര്‍ ബാങ്കുകളാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കിലും ബാങ്കുകള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ ഇത്രയും കാലം ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി യുപിഎയെ കുറ്റപ്പെടുത്തുകയായിരുന്നു. അത് ശരിയല്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.

 മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി

മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി

മോദി സര്‍ക്കാരിന് നിഷ്‌ക്രിയ ആസ്തികള്‍ക്ക് കാരണം ബാങ്കുകളാണെന്ന് അറിയാമായിരുന്നു. എന്നാല്‍ അവരത് മറച്ച് വെച്ചാണ് പ്രവര്‍ത്തിച്ചത്. ഇതാണ് യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്ക് കാരണമായത്. നിലവില്‍ കിട്ടാക്കടങ്ങള്‍ വഴി 10 ലക്ഷം രൂപയാണ് ബാങ്കുകള്‍ക്ക് കിട്ടാനുള്ളത്. വിജയ് മല്യയെയും നീരവ് മോദിയെയും പോലുള്ള വന്‍കിട തട്ടിപ്പുകാര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് മോദി സര്‍ക്കാരാണെന്ന പരോക്ഷ സൂചനയാണ് രാജന്‍ നല്‍കിയത്.

ഭൂലോക തട്ടിപ്പുകാര്‍ക്ക് വായ്പ

ഭൂലോക തട്ടിപ്പുകാര്‍ക്ക് വായ്പ

സ്ഥിരമായി തട്ടിപ്പ് നടത്തുന്ന ചരിത്രമുള്ളവര്‍ക്ക് വരെ വായ്പ നല്‍കാനാണ് ബാങ്കുകള്‍ മത്സരിച്ചത്. അവര്‍ തിരിച്ചടയ്ക്കുമെന്ന് ഉറപ്പുവരുത്തുന്ന യാതൊരു കാര്യങ്ങളും ബാങ്ക് സ്വീകരിച്ചില്ല. പൊതുമേഖലാ ബാങ്കുകള്‍ മറ്റൊരു കാരണക്കാരാണ്. വായ്പകള്‍ അനുവദിക്കുന്നതിലും തിരിച്ചടക്കുന്നതിലും കാലാവധിയുടെ കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ യാതൊരു ചട്ടങ്ങളും പാലിച്ചില്ല. ഇത് എളുപ്പത്തില്‍ തട്ടിപ്പുകള്‍ നടത്താവുന്ന സ്ഥലമായി ബാങ്കുകളെ മാറ്റി.

വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാട്ടി

വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാട്ടി

പല വന്‍കിടക്കാരും വായ്പ കിട്ടുന്നതിനായി വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാണിച്ചു. എന്നാല്‍ ഇവര്‍ തന്നെ രേഖകള്‍ വളരെ ബാലിശമായിരുന്നു. ചെറുതായൊന്ന് പരിശോധിച്ചിരുന്നെങ്കില്‍ ബാങ്കുകള്‍ക്ക് ഇത് കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പലരും വായ്പാത്തട്ടിപ്പ് കേസ് ഫയല്‍ ചെയ്യാതിരുന്നത് അന്വേഷണത്തിന്റെ ഭാഗമാകേണ്ടി വരുമോ എന്ന് ഭയന്നിട്ടാണ്. ഇത് ബാങ്കിങ് മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലേക്കാണ് നയിച്ചത്.

ആര്‍ബിഐ എന്തുചെയ്തു?

ആര്‍ബിഐ എന്തുചെയ്തു?

തന്റെ കാലത്ത് ബാങ്കിങ് മേഖലയെ കാര്യമായി നിരീക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചിട്ടുണ്ട്. ഇതിനായി ബാങ്കുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ കുറച്ചുകൂടി ജാഗ്രത പുര്‍ത്തേണ്ടതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. സെക്യൂരിറ്റിയുടെ കാര്യത്തില്‍ ആര്‍ബിഐ നേരത്തെ തന്നെ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. ഇതുവഴി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ബാങ്കുകള്‍ക്ക് പിഴ ചുമത്താനും സാധിക്കുമായിരുന്നെന്ന് രാജന്‍ പറഞ്ഞു.

കോണ്‍ഗ്രസ് കളത്തില്‍

കോണ്‍ഗ്രസ് കളത്തില്‍

ഇത്രയും കാലം സാമ്പത്തിക പ്രതിസന്ധിക്ക് കോണ്‍ഗ്രസിനെ കുറ്റംപ്പറഞ്ഞ ബിജെപിക്ക് ഒറ്റയടിക്കാണ് തിരിച്ചടി കിട്ടിയത്. കോണ്‍ഗ്രസ് ഈ അവസരം മുതലെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ പോകുമ്പോള്‍ 2.83 ലക്ഷം കോടിയുടെ നിഷ്‌ക്രിയ ആസ്തികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് 12 ലക്ഷം കോടിയായി ഉയര്‍ന്നെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാരിന്റെ 56 മാസങ്ങള്‍ക്ക് കൊണ്ട് ഇത് 9.17 ലക്ഷം കോടിയായി വര്‍ധിച്ചെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

ബിജെപിക്ക് പറ്റിയ അബദ്ധം

ബിജെപിക്ക് പറ്റിയ അബദ്ധം

നിഷ്‌ക്രിയ ആസ്തി ഈ വര്‍ഷം മാര്‍ച്ചില്‍ 10.3 കോടിയായി ഉയര്‍ന്നുവെന്ന് ബിജെപി സര്‍ക്കാര്‍ തന്നെയാണ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഈ കണക്കുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. അതേസമയം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ തകര്‍ത്തതെന്ന് സ്മൃതി ഇറാനി തിരിച്ചടിച്ചു. മെഹുല്‍ ചോക്‌സിയെ പോലുള്ളവരെ എന്തുകൊണ്ട് പിടിക്കുന്നില്ലെന്നും അവര്‍ക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയത് എന്‍ഡിഎ സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് പറയുന്നു.

കര്‍ണാടക സര്‍ക്കാരില്‍ പൊട്ടിത്തെറി; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കും!!കര്‍ണാടക സര്‍ക്കാരില്‍ പൊട്ടിത്തെറി; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കും!!

റഷ്യയെയും ഇറാനെയും ഒഴിവാക്കണം... ഇടപാടുകള്‍ വേണ്ട... ഇന്ത്യയോട് കല്‍പ്പനയുമായി യുഎസ്റഷ്യയെയും ഇറാനെയും ഒഴിവാക്കണം... ഇടപാടുകള്‍ വേണ്ട... ഇന്ത്യയോട് കല്‍പ്പനയുമായി യുഎസ്

English summary
banks to blame for npa crisis raghuram rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X