കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളുടെ മോശം അവസ്ഥ: ഉത്തരവാദികള്‍ മന്‍മോഹനും രഘുറാം രാജനുമെന്ന് കേന്ദ്രന്ത്രി

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം കൂടി മോശം അവസ്ഥയിലേക്ക് എത്താന്‍ കാരണം മന്‍മോഹന്‍ സിങും റിസര്‍വ്ബാങ്ക് മുന്‍ ഗവര്‍ണറായിരുന്ന രഘുറാം രാജനുമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം കൂടി മോശം അവസ്ഥയിലേക്ക് എത്താന്‍ കാരണം മന്‍മോഹന്‍ സിങും റിസര്‍വ്ബാങ്ക് മുന്‍ ഗവര്‍ണറായിരുന്ന രഘുറാം രാജനുമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . ഈ ബാങ്കുകള്‍ക്ക് ജീവസഹായം നല്‍കുകയാണ് തന്റെ പ്രഥമ ജോലിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ സംസാരിക്കവെയാണ് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം മന്‍മോഹന്‍ സിങ്ങും രഘുറാം രാജനുമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. 'മന്‍മോഹന്‍ സിങിന്റെയും രഘുറാം രാജന്റെയും കീഴില്‍ സംഭവിച്ചത് പോലെ മോശം കാലഘട്ടം പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉണ്ടായിട്ടില്ല. ആ സമയത്ത് നമ്മള്‍ക്കാര്‍ക്കും ഇക്കാര്യം അറിയില്ലായിരുന്നു.'

എന്തുകൊണ്ട് രാമജന്മഭൂമി ഭൂപടം കീറി; വിശദീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍എന്തുകൊണ്ട് രാമജന്മഭൂമി ഭൂപടം കീറി; വിശദീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍

 nirmalasitharaman

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ച അവസ്ഥയിലായിരുന്ന സമയത്താണ് രഘുറാം രാജന്‍ ആര്‍.ബി.ഐയുടെ തലപ്പത്തെത്തിയിരുന്നത്. അന്ന് ഒരു ഫോണ്‍കോള്‍ മാത്രം മതിയായിരുന്നു മുതലാളിമാര്‍ക്ക് ലോണ്‍ അനുവദിക്കാന്‍. എന്നാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോഴും സര്‍ക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ധനമന്ത്രി പറഞ്ഞു.

ദൂബ് മാരോ... കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; പ്രചാരണം അന്തിമഘട്ടത്തിലേക്ക്ദൂബ് മാരോ... കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; പ്രചാരണം അന്തിമഘട്ടത്തിലേക്ക്

നോട്ടുനിരോധനം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകരാണ് മന്‍മോഹന്‍ സിങ്ങും രഘുറാം രാജനും. അതിനൊപ്പം പ്രതിസന്ധി പരിഹരിക്കാന്‍ മന്‍മോഹന്‍ സിങ്ങിനെയും നരസിംഹ റാവുവിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പറക്കാല പ്രഭാകറും വിമര്‍ശനമുന്നയിച്ചതിനിടെയാണ് ധനമന്ത്രിയുടെ ആരോപണമെന്നത് ശ്രദ്ധേയമാണ്.

 തിര‍ഞ്ഞെടുപ്പ് റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു: ആക്രമിച്ചത് റാലിയിലെത്തിയ അജ്ഞാതര്‍!! തിര‍ഞ്ഞെടുപ്പ് റാലിക്കിടെ ശിവസേന എംപിക്ക് കുത്തേറ്റു: ആക്രമിച്ചത് റാലിയിലെത്തിയ അജ്ഞാതര്‍!!

നേരത്തെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് രഘുറാം രാജന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ മോദി കേന്ദ്രീകൃതമായ സര്‍ക്കാര്‍ ദിശാപരമായി ഒന്നും ചെയ്തില്ലെന്നും രഘുറാം രാജന്‍ വിമര്‍ശിച്ചിരുന്നു.

English summary
Banks' 'Worst' Time is Under Manmohan Singh-Raghuram Rajan says nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X