കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന്റെ 'വിലക്ക് വീണു': ഒരു വർഷമായി സോഷ്യൽമീഡിയ അക്കൌണ്ട് തന്നെ ഇല്ലെന്ന് എംഎൽഎ

Google Oneindia Malayalam News

ദില്ലി: വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി എംഎൽഎ ടി രാജാ സിംഗ്. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന രൂക്ഷ വിമർശനങ്ങൾക്കിടെയാണ് വിദ്വേഷ പ്രസംഗത്തിന് ബിജെപി എംഎൽഎയ്ക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്. വിദ്വേഷ പ്രസംഗം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ആഴ്ചകളോളം സമ്മർദ്ദത്തിലായതിന് പിന്നാലെയാണ് ഫേസ്ബുക്ക് ബിജെപി എംഎൽഎ ടിഎം രാജയ്ക്കെതിരെ നടപി സ്വീകരിച്ചിട്ടുള്ളത്. ഫേസ്ബുക്കിന്റെ ഇൻസ്റ്റഗ്രാമിൽ അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.

'ജനങ്ങളുടെ കീശയില്‍ കയ്യിട്ട് സര്‍ക്കാര്‍ കോടീശ്വരന്മാരുടെ വായ്പകള്‍ അടച്ചു', കുറ്റപ്പെടുത്തി രാഹുൽ 'ജനങ്ങളുടെ കീശയില്‍ കയ്യിട്ട് സര്‍ക്കാര്‍ കോടീശ്വരന്മാരുടെ വായ്പകള്‍ അടച്ചു', കുറ്റപ്പെടുത്തി രാഹുൽ

 ഫേസ്ബുക്കില്ലെന്ന്

ഫേസ്ബുക്കില്ലെന്ന്


ഫേസ്ബുക്ക് കോൺഗ്രസിന്റെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച ബിജെപി എംഎൽഎ താൻ കഴിഞ്ഞ ഒരു വർഷമായി ഫേസ്ബുക്കിലില്ലെന്നാണ് വിലക്കേർപ്പെടുത്തിയെന്ന ഫേസ്ബുക്ക് വക്താവിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടുള്ളത്. 2019 ഏപ്രിൽ മുതൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ലെന്നും തന്റെ അനുയായികൾ ആരംഭിച്ച ഫേസ്ബുക്ക് പേജുകളായിരിക്കാം ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിൽ നിന്ന് ബിജെപിയ്ക്കുള്ള ഏക എംഎൽഎയാണ് രാജാ സിംഗ്.

ഹാക്ക് ചെയ്തെന്ന്

ഹാക്ക് ചെയ്തെന്ന്


ഫേസ്ബുക്ക് വിലക്കിനോട് പ്രതികരിച്ച സിംഗ് തന്റെ വേരിഫൈഡ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തെന്ന് കാണിച്ച് സിംഗ് 2018 ഒക്ടോബർ എട്ടിന് ഹൈദരാബാദ് പോലീസിന്റെ സൈബർ ക്രൈം വിഭാഗത്തിന് കത്തയച്ചിരുന്നുവെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു. പിന്നീട് ആരംഭിച്ച പുതിയ അക്കൌണ്ട് 2019 ഏപ്രിലിൽ ഡിലീറ്റ് ചെയ്തുുവെന്നും സിംഗ് പറയുന്നു. അതുകൊണ്ട് തന്നെ 2019 ഏപ്രിൽ മുതൽ തനിക്ക് ഫേസ്ബുക്ക് അക്കൌണ്ടില്ല. അതുകൊണ്ട് തനിക്ക് വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യം ഉദിക്കുന്നില്ല. ഫേസ്ബുക്ക് പ്രവർത്തിക്കുന്നത് കോൺഗ്രസിന്റെ സമ്മർദ്ദത്തിലാണെന്നും സിംഗ് ആരോപിക്കുന്നു.

ഫേസ്ബുക്കിന് കത്തെഴുതും

ഫേസ്ബുക്കിന് കത്തെഴുതും


ഫേസ്ബുക്ക് നിഷ്പക്ഷമായ പ്ലാറ്റ്ഫോമാണെന്നും അതുകൊണ്ട് തന്നെ ബിജെപിയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും രാജാ സിംഗ് ചൂണ്ടിക്കാണിച്ചു. തെലങ്കാനയിൽ നിന്ന് ബിജെപിയ്ക്കുള്ള ഏക എംഎൽഎയാണ് രാജാ സിംഗ്. തനിക്ക് ഔദ്യോഗിക അക്കൌണ്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് കത്തെഴുതുമെന്നും എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം വിരുദ്ധ തീപ്പൊരി പ്രസംഗങ്ങൾക്ക് പേരുകേട്ട നേതാവാണ് സിംഗ്.

 അക്കൌണ്ടുകൾ നീക്കണമെന്ന്

അക്കൌണ്ടുകൾ നീക്കണമെന്ന്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സോഷ്യൽമീഡിയ ഉപയോഗിച്ച് തെറ്റായ പ്രസ്താവനകൾ ഉന്നയിക്കുകയാണ്. കോൺഗ്രസ് ഓൾ ഇന്ത്യ മജ് ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീം എന്നിവരുടെ അക്കൌണ്ടുകൾ എന്നിവരുടെ അക്കൌണ്ടുകൾ പരിശോധിക്കണമെന്നും ഇവരുടെ അക്കൌണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കണമെന്നും സിംഗ് ആവശ്യപ്പെടുന്നു. വ്യാഴാഴ്ചയാണ് തെലങ്കാനയിൽ നിന്നുള്ള ബിജെപി എംഎൽഎ ടി രാജയ്ക്ക് ഫേസ്ബുക്ക് വിലക്കേർപ്പടുത്തുന്നത്. ഫേസ്ബുക്കിന്റെ ചട്ടങ്ങൾ ലംഘിച്ചെന്നും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയെന്നും ആരോപിച്ചായിരുന്നു നടപടി.

 അക്കൌണ്ട് പൂട്ടിച്ചു

അക്കൌണ്ട് പൂട്ടിച്ചു


ബിജെപി എംഎൽഎ രാജാ സിംഗ് ഫേസ്ബുക്കിൽ അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നത് ഞങ്ങളുടെ നയങ്ങൾക്ക് എതിരായതിനാൽ രാജയ്ക്ക് വിലക്കേർപ്പെടുത്തുന്നുവെന്നാണ് ഫേസ്ബുക്ക് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. നിയമലംഘകരെ കണ്ടെത്തുന്നതിനും അവരെ വിലയിരുത്തുന്നതിനുമുള്ള ഫേസ്ബുക്കിന്റെ ഫേസ്ബുക്കിന്റെ പ്രക്രിയ വിപുലമാണ് അതുകൊണ്ടാണ് ബിജെപി എംഎൽഎയുടെ അക്കൌണ്ട് നീക്കം ചെയ്യാനുള്ള നടപടി വൈകിയതെന്നും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി. തെലങ്കാനയിൽ നിന്നുള്ള ബിജെപിയുടെ എംഎൽഎയാണ് സിംഗ്

English summary
Banned BJP MLA claims He Hasn't Used Facebook Since April 2019 after hate speech row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X