കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിച്ച ചൈനീസ് മൊബൈൽ ആപ്പുകൾ ഉടൻ തിരിച്ച് വരില്ല: കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ദില്ലി: കേന്ദ്രസർക്കാർ നിരോധിച്ച് ചൈനീസ് മൊബൈൽ ആപ്പുകൾ ഉടൻ തിരിച്ച് വരില്ലെന്ന സൂചന നൽകി സർക്കാർ. എന്നാൽ ചട്ടം അനുസരിച്ച് കേന്ദ്രസർക്കാർ കമ്മിറ്റിയോട് തങ്ങളുടെ നിലപാട് അറിയിക്കുന്നതിനായി സർക്കാർ ആപ്പ് ഓപ്പറേറ്റർമാർക്ക് 48 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 59 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറക്കിയത്.

 വ്യാപാരികൾക്ക് കൊറോണ വൈറസ്: എറണാകുളം മാർക്കറ്റ് അടച്ചിടാൻ നീക്കം! വ്യാപാരികൾക്ക് കൊറോണ വൈറസ്: എറണാകുളം മാർക്കറ്റ് അടച്ചിടാൻ നീക്കം!

ആഭ്യന്തര മന്ത്രാലയം, ഐടി, വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, സിഇആർടി, ഐടി മന്ത്രാലയത്തിലെ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നീവിടങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് കേന്ദ്രകമ്മറ്റിയിലുള്ളത്. വസ്തുുതകൾക്കും കണ്ടെത്തലുകൾക്കും എതിരായ വിശദീകരണമാണോ ആപ്പ് ഓപ്പറേറ്റർമാർ നൽകുന്നത് എന്നറിയുന്നതിനായി സർക്കാർ അന്വേഷണവും നടത്തും.

tik-tok-1593

വിവരങ്ങൾ അപഹരിക്കൽ, ആപ്പിന്റെ അനധികൃത ഉപയോഗം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാവുന്നുവെന്ന ആരോപണം തള്ളി ടിക് ടോക്ക് ഇന്ത്യ മേധാവി പ്രസ്താവന പുറത്തിറക്കിയിരുന്നു. ആപ്പ് നിരോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെക്കുന്ന കാരണങ്ങൾ ഇതെല്ലാമാണ്. 14 ഇന്ത്യൻ ഭാഷകളിലാണ് ടിക് ടോക് മേധാവി പ്രസ്താവന പുറത്തിറക്കിയത്. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗമാണ് ഇതെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഗൂഗിളും പ്ലേ സ്റ്റോറിൽ നിന്ന് നിരോധിച്ച ആപ്പുകൾ നീക്കം ചെയ്തിട്ടുള്ളത്. അതിനർത്ഥം ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. ഐഒഎസും ആപ്പിളും ആപ്പുകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനവുമായുള്ള ഏകോപനം ആവശ്യമാണെന്നും അറിയിച്ചിട്ടുണ്ട്.

English summary
Banned Chinese apps may not return soon, Plans to do multi-level blocking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X