നോട്ട് നിരോധിച്ച പ്രധാനമന്ത്രിക്ക് 'പണികിട്ടി'; ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചത് അസാധു നോട്ടുകള്‍
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറഞ്ഞ് മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീനായ ദീപക് കെ താംപെയ്ക്കാണ് 23,500 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്.
ദില്ലി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചത് നിരോധിച്ച നോട്ടുകള്‍. 23,500 രുപയുടെ നോട്ടുകളാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ചത്. അസാധു നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍.
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറഞ്ഞ് മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീനായ ദീപക് കെ താംപെയ്ക്കാണ് 23,500 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്. ഏതാന ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന് രൂപ ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള പണമാണ് അകത്തുള്ളതെന്ന് പായ്ക്കറ്റിന് പുറത്ത് വ്യക്തമായി എഴുതിയിരുന്നു.

എന്നാല്‍ കവര്‍ തുറന്ന് നോക്കുമ്പോള്‍ നിരോധിച്ച ആയിരത്തിന്റെ പതിനൊന്ന് നോട്ടുകളും ബാക്കി അഞ്ഞൂറിന്റെ നോട്ടുകളുമാണ് ഉണ്ടായിരുപന്നത്. പണം എന്ത് ചെയ്യണമെന്നറിയാതെ താംപെ വിജിലന്‍സിന് കൈമാറുകയായിരുന്നു. കയ്യിലുണ്ടായിരുന്ന പണം മാറ്റി എടുക്കാന്‍ വന്ന ആരോ ആണ് ഇതിന് മുതിര്‍ന്നതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. കേസ് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് വിജിലന്‍സ് ധനകാര്യ വകുപ്പിനോട് ഉപദേശം തേടിയിരിക്കുകയാണ്.












Click it and Unblock the Notifications