നിരോധിത പോളിയോ വാക്‌സിനുകള്‍ വിപണിയില്‍
ഹൈദരാബാദ്: കുട്ടികള്‍ക്ക് നല്‍കുന്ന നിരോധിത പോളിയോ വാക്‌സിനുകള്‍ വിപണിയില്‍. ഗാന്ധി മെഡിക്കല്‍ കോളേജിന് സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് സംസ്ഥാനത്ത് പോളിയോ വാക്‌സിന്‍ വ്യാപിക്കുന്നത്. ജില്ലാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നായി വാക്‌സിനുകള്‍ കണ്ടെത്തി.
ഷിഫ മെഡിക്കല്‍ ഹാള്‍ കച്ചിഗുഡ റെയില്‍വേ സ്റ്റേഷന്‍, അവനേഷ് മെഡിക്കല്‍ സ്റ്റോര്‍ ആംബര്‍പെട്ട്, ഗാന്ധി മെഡിക്കല്‍ സ്‌റ്റോര്‍ ഗാന്ധി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് സ്‌റ്റോക്കുകള്‍ കണ്ടെത്തിയത്.

വാക്‌സിന്‍ നിരോധിച്ചിട്ടും ഇത് കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്ന എംബിബിഎസ് , യുനാനി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി പത്മജ പറഞ്ഞു. 15 ദിവസത്തിനുള്ള സംഭവം വിശദീകരണം നല്ഡകാന്‍ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് എതിരായി നടപടി എടുക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്‌സിന്‍ നിരോധിച്ചുവെങ്കിലും ലോക്കല്‍ സ്ഥലങ്ങളില്‍ ഇത് നിരോധിക്കാന്‍ മെഡിക്കല്‍ വിഭാഗത്തിന് ഇത് സാധിച്ചില്ലെന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. നിരോധിക്കപ്പെട്ട വാക്‌സിന്‍ കുട്ടികളില്‍ എത്തുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ച് വാക്‌സിന്‍ പൂര്‍ണമായും തുടച്ച് നീക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വിഭാഗം.












Click it and Unblock the Notifications