കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധ നിരോധനം: ആര്‍എസ്എസ് അജണ്ടയ്ക്ക് തിരിച്ചടി; സംസ്ഥാനങ്ങള്‍ക്ക് സവിശേഷാധികാരം

ഗോവധം രാജ്യവ്യാപകമായി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സവിശേഷാധികാരം ഉണ്ടെന്ന് കോടതി.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പിലാക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് തിരച്ചടി. ഗോവധം രാജ്യവ്യാപകമായി നിരോധിക്കാനും അന്തര്‍സംസ്ഥാന കാലിക്കടത്ത് തടയാനുമായി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം നിരോധനങ്ങള്‍ കൊണ്ടുവരാനും വേണ്ടെന്നുവയ്ക്കാനുമുള്ള സവിശേഷാധികാരം സംസ്ഥാനങ്ങള്‍ക്കാണെന്ന് സുപ്രീം കോടതി വിധിച്ചു. വിനീത് സാഹിസ് കൗണ്‍സിലിന് വേണ്ടി സര്‍വേശ് ബിസാരായ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസുമാരായ ജെഎസ് ഖേഹര്‍, എന്‍വി രമണ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് വിധി.

പല സംസ്ഥാനങ്ങളും ഗോവധ നിരോധനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങള്‍ ഗോവധം അനുവദിക്കുന്നുണ്ട്. ഗോവധ നിരോധനമുള്ള സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുക്കളെ വ്യാപകമായി കടത്തുന്നതിന് ഇത് കാരണമാകുന്നുവെന്നും ഇക്കാര്യത്തില്‍ ഒരു നയവും ഇല്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് നിയമങ്ങളും നടപടി ക്രമങ്ങളും കൊണ്ടുവരാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായി സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ രാജ്യവ്യാപകമായി ഗോവധം നിരോധിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്. ഗോമാംസം ഭക്ഷിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും നടന്നിരുന്നു.

കേരളം, പശ്ചിമബംഗാള്‍, നാഗാല്ന്റ്, മിസോറാം, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇതുവരേയും ഗോവധനിരോധനം നടപ്പിലാക്കാത്തത്. ഇവിടങ്ങിളില്‍ പശുക്കളുടെ മാംസ് ഉപയോഗിക്കുന്നതിനും റെസ്‌റ്റോറന്റുകളില്‍ വില്പന നടത്തുന്നതിനും അനുമതിയുണ്ട്. ഇവയ്‌ക്കെതിരായണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

English summary
The Supreme Court dismissed an activist's proposal to prohibit the slaughter of cows across India. "One state may ban slaughter, the other may not," the court said in rejecting the petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X