കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും വാഗ്ദാനങ്ങള്‍ മാത്രം, ഫ്ളിപ്കാര്‍ട്ടടക്കം 82 കമ്പനികളുടെ പരസ്യം നിരോധിച്ചു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഫ്ളിപ്കാര്‍ട്ട്, യൂബര്‍, ലോ റിയല്‍ തുടങ്ങി 82 ഓളം പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പരസ്യങ്ങളിലൂടെ നല്‍കുന്ന വാഗ്ദാനങ്ങളും സുരക്ഷിതത്വവും ഉത്പന്നങ്ങളിലൂടെ ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നു. തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇത്തരം പരസ്യങ്ങള്‍ എന്നാണ് വ്യക്തമാക്കുന്നത്.

ആരോപണങ്ങള്‍ കൂടിയതോടെയാണ് ആഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ 82ഓളം കമ്പനികളുടെ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഗംഭീര പരസ്യങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ എത്തുന്ന ഉത്പന്നങ്ങളില്‍ പലതും സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഫ്ളിപ്കാര്‍ട്ട്

ഫ്ളിപ്കാര്‍ട്ട്

ഫ്ളിപ്കാര്‍ട്ടിലൂടെ മൊബൈലുകള്‍ പോലും വാങ്ങാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരസ്യത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫ്ളിപ്കാര്‍ട്ടിലൂടെ വാങ്ങുന്ന മൊബൈല്‍ മോഷ്ടിക്കപ്പെട്ടവയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു.

ലോ റിയല്‍ ഉത്പന്നങ്ങള്‍

ലോ റിയല്‍ ഉത്പന്നങ്ങള്‍

പെണ്‍കുട്ടികളുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് ലോറിയല്‍ കമ്പനി കൂടുതല്‍ ഇറക്കുന്നത്. ഏഴു ദിവസം കൊണ്ട് സൗന്ദര്യം ലഭിക്കും, തിളക്കവും മിനുസവുമാര്‍ന്ന ചുണ്ടുകള്‍ നിലനിര്‍ത്താന്‍ ഈ ലിപ്സ്റ്റിക് ഉപയോഗിക്കൂ.. തുടങ്ങി വാഗ്ദാനം ചെയ്യുന്ന ഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പറയുന്നത്.

വോഡാഫോണ്‍,ബിഎസ്എന്‍എല്‍

വോഡാഫോണ്‍,ബിഎസ്എന്‍എല്‍

എവറസ്റ്റില്‍ കയറിയാലും ഫുള്‍ നെറ്റ്‌വര്‍ക്ക് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പറയുന്ന വോഡാഫോണ്‍ പോലുള്ള പരസ്യങ്ങള്‍ ജനങ്ങളെ ശരിക്കും പറ്റിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരോധിക്കപ്പെട്ട പരസ്യങ്ങളുടെ കൂട്ടത്തില്‍ വോഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവ ഉള്‍പ്പെടുന്നു.

ഹോണ്ട ആക്ടീവ

ഹോണ്ട ആക്ടീവ

ബൈക്കുകള്‍ക്ക് അവശ്വസനീയ മൈലേജ് എന്നും പറഞ്ഞ് ആകര്‍ഷിപ്പിക്കുന്ന ഹോണ്ട ആക്ടീവ പരസ്യത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റ് പരസ്യങ്ങള്‍

മറ്റ് പരസ്യങ്ങള്‍

യൂബര്‍,എസ്സാര്‍ ലിമിറ്റഡ്,സ്‌നാപ്പ്ഡീല്‍, കാവിന്‍കെയര്‍, വിക്കോ ലബോറട്ടറീസ്, തൈറോ കെയര്‍,സിഎന്‍ബിസി, ഇന്ത്യ ടുഡെ തുടങ്ങി 82ഓളം കമ്പനികളുടെ പരസ്യങ്ങളാണ് നിരോധിച്ചിരിക്കുന്നത്. എളുപ്പം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ ഉത്പന്നങ്ങളുടെ പരസ്യങ്ങളും നിരോധനത്തില്‍പ്പെടുന്നു.

പരാതികളുടെ പെരുമഴ

പരാതികളുടെ പെരുമഴ

2015ല്‍ മാത്രം 148 പരാതികളാണ് ഉപഭോക്തൃ പരാതി പരിഹാര കൗണ്‍സിലിന് ലഭിച്ചത്. ഇതില്‍ 26 എണ്ണം ആരോഗ്യ സംരക്ഷണ വിഭാഗത്തില്‍പ്പെടുന്നവയും, 22 എണ്ണം വിദ്യാഭ്യാസ വിഭാഗത്തിലും ഒന്‍പതെണ്ണം ഭക്ഷ്യ, പാനീയ വിഭാഗങ്ങളില്‍പ്പെട്ടവയുമാണ്.

എയര്‍ടെല്‍ 4ജി ഇന്റര്‍നെറ്റ്

എയര്‍ടെല്‍ 4ജി ഇന്റര്‍നെറ്റ്

അടുത്തിടെയിറങ്ങിയ എയര്‍ടെല്ലിന്റെ 4ജി ഇന്റര്‍നെറ്റിനെതിരെയും പരാതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനേക്കാള്‍ സ്പീഡിലുള്ള ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ലഭിക്കില്ലെന്ന് വെല്ലുവിളിച്ചാണ് എയര്‍ടെല്‍ എത്തിയത്.

English summary
Ad Council of India bans ads of Flipkart, L’Oreal, India Today and 82 others for misleading consumers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X