കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുകഴ്ത്തിയ ജസ്റ്റിസ് മിശ്രക്കെതിരെ ബാര്‍ അസോസിയേഷന്‍; നിഷ്പക്ഷതയെ ബാധിക്കും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതയെയും സ്വതന്ത്ര്യ സ്വഭാവത്തെയും ബാധിക്കുമെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

J

സര്‍ക്കാരിന്റെ ഭരണനിര്‍വഹണ വിഭാഗത്തില്‍ നിന്ന് ജഡ്ജിമാര്‍ അകലം പാലിക്കണമെന്നത് നേരത്തെയുള്ള നിയമമാണ്. പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള സുപ്രീംകോടതി ജസ്റ്റിസിന്റെ പ്രസ്താവന ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ലളിത് ഭാസിന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമുഖ പ്രതിഭയാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രസംഗിച്ചത്. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോദി എന്നും അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ്-2020ല്‍ നന്ദി പ്രസംഗം നടത്തവെയാണ് അരുണ്‍ മിശ്ര ഇങ്ങനെ പറഞ്ഞത്.

ദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കുംദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കും

കാലഹരണപ്പെട്ട 1500ഓളം നിയമങ്ങള്‍ ഒഴിവാക്കിയ മോദിയെയും നിമയ മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും അരുണ്‍ മിശ്ര അഭിനന്ദിച്ചു. മോദിക്ക് കീഴില്‍ ഇന്ത്യ ഉത്തരവാദിത്തവും അന്താരാഷ്ട്രസമൂഹവുമായി സൗഹൃദവുമുള്ള രാജ്യമായി മാറി. മോദിയെന്ന ബഹുമുഖ പ്രതിഭയോട് നന്ദി പറയുന്നു. മോദിയുടെ പ്രസംഗം പ്രചോദനം നല്‍കുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.

English summary
Bar Association "Deeply Concerned" Over Justice Arun Mishra's Praise For PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X