മദ്യനയത്തില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി
ദില്ലി: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അംഗീകരിക്കാനാവാത്ത മദ്യനയമാണ് സര്‍ക്കാരിന്റേതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.
മദ്യനയം അപ്രായോഗികവും വികലനവുമാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. അംഗീകരിക്കാനാവാത്ത മദ്യനയമാണിതെന്നും കോടതി പറഞ്ഞു. മദ്യനയത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ പറയാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശത്തെ മറികടന്നാണ് ബാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം,ഒന്‍പത് ത്രീസ്റ്റാര്‍ ബാറുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ബാറിനും ലൈസന്‍സ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ വിധികള്‍ നടപ്പാക്കാതെ എപ്പോഴും സുപ്രീംകോടതിയെ സമീപിക്കുന്നത് നല്ല കാര്യമല്ലെന്നും കോടതി വിമര്‍ശിച്ചു. ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് മദ്യനയത്തെക്കുറിച്ചു കേള്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications