കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തർക്കം കോടതി നടപടിയെ ബാധിക്കില്ല; ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജ. ചെലമേശ്വര്‍

ജ‍‍ഡ്ജിമാർക്കിടയിലെ പ്രശ്നം കോടതിയെ ബാധിക്കില്ലെന്നും ജ. ചെലമേശ്വർ പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നു ജസ്റ്റിസ് ചെലമേശ്വർ. ബാർ കൗൺസിൽ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. തുടർ നടപടികളെ കുറിച്ച് ജ‍ഡ്ജിമാരുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജ‍‍ഡ്ജിമാർക്കിടയിലെ പ്രശ്നം കോടതിയെ ബാധിക്കില്ലെന്നും ജ. ചെലമേശ്വർ പറഞ്ഞു. അതേസമയം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നു പ്രതികരണം ഉണ്ടായിട്ടില്ല.

chelameswar

നെതന്യാഹുവിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തി, അദ്ദേഹം മോദിയ്ക്ക് നൽകിയത്'ഗാല്‍ മൊബൈല്‍'നെതന്യാഹുവിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തി, അദ്ദേഹം മോദിയ്ക്ക് നൽകിയത്'ഗാല്‍ മൊബൈല്‍'

സുപ്രീംകോടതി ജ‍ഡ്ജിമാർക്കിടയിലുള്ള പ്രശ്നം പരിഹരിക്കാൻ സുപ്രീംകോടതി ബാർ അസോസിയേഷന്റേയും ബാർ കൗൺസിൽ ഇന്ത്യയുടേയും നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ജസ്റ്റിസ് ചെലമേശ്വറുമായി ചർച്ച നടത്തിയ ബാർ കൗൺസിൽ പ്രതിനിധികൾ വൈകിട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായു കൂടിക്കാഴ്ച നടത്തും. രാത്രി ഏഴരക്കാണ്​ ചീഫ്​ ജസ്റ്റിസുമായുള്ള ചർച്ച. ഇതിന്​ ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ.

ശ്രീജിത്തിന് പിന്തുണയുമായി പ്രിയങ്കയും‍; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂടെയുണ്ട്ശ്രീജിത്തിന് പിന്തുണയുമായി പ്രിയങ്കയും‍; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂടെയുണ്ട്

 തുടർ നടപടികൾ

തുടർ നടപടികൾ

ബാർ കൗൺസിൽ പ്രതിനിധികളുടെ ചർച്ചയ്ക്ക് പിന്നാലെ ജസ്റ്റിസുമാരായ എസ്എ ബോബേഡെ, നാഗേശ്വർറാവൂ, എന്നിവർ ചെലമേശ്വറിന്റെ വസതിയിലെത്തിയിരുന്നു. തുടർ നടപടികളെ കുറിച്ചു തീരുമാനിക്കാൻ വേണ്ടിയാണ് ഇവർ വസതിയിലെത്തിയതെന്നാണ് കരുതുന്നത്. കൂടാതെ ജസ്റ്റിസ് ബ്രിജിബാൽ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ടിട്ടുണ്ട്. ഇത് പ്രശ്നത്തിന് ഒരു താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണ്. കൂടാതെ ജൂഡീഷ്യറിയിലെ തർക്കം ജുഡിഷ്യറിയിൽ തന്നെ പരിഹരിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

 പ്രശ്നം പരിഹരിക്കാൻ ശ്രമം

പ്രശ്നം പരിഹരിക്കാൻ ശ്രമം

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയർ ജഡ്ജിമാരായ അരുൺ മിശ്ര, എംഎം ശാന്തനഗൗഡറും തിങ്കളാഴ്ച പരിഹരിക്കില്ല. ശാന്തനഗൗഡർ അവധിയെടുത്ത സാഹചര്യത്തിൽ കേസിന്റെ സിറ്റിങ് മാററിയെന്നാണ് സുപ്രീംകോടതി രജ്സ്ട്രാർ പറയുന്നത്. എന്നാൽ ഇത് പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് വ്യക്തമാകുന്നത്. കൂടാതെ ഫുൾ കോടതി ചേർന്നതിനു ശേഷം തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്.

 ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തും

ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തും

എന്നാൽ സുപ്രീം കോടതിയുമായി ഇടഞ്ഞു നിൽക്കുന്ന ജ‍്ജിമാകരുമായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സമവായ ചർച്ച നടത്തുമെന്നുള്ള സൂചനയുണ്ട്. ഞായർ. തിങ്കൾ ദിവസങ്ങളായി ഇടഞ്ഞു നിൽക്കുന്ന ജഡ്ജിമാരുമായി ദീപക് മിശ്ര ആശയവിനിമയം നടത്തിയേക്കും. ജഡ്ജിമാര്‍ കോടതി സിറ്റിങ് നിര്‍ത്തിവച്ച് പ്രതിഷേധിക്കാനുള്ള അസാധാരണസാഹചര്യം ഒഴിവാക്കാനാണ് ശ്രമം. അതേസമയം കോടതി നടപടികൾ ബഹിഷ്കരിക്കുന്ന ജ‍ഡ്ജിമാർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ ശ്രമിച്ചാലും വിപരീത ഫലമാകും ഉണ്ടാവുക. അതിനാൽ ചീഫ് ജസ്റ്റിസിനെയും പ്രതിഷേധിച്ച് നില്‍ക്കുന്ന ജഡ്ജിമാരെയും കാണുമെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ചീഫ് ജസ്റ്റിസിനെതിരെ വിമർശനം

ചീഫ് ജസ്റ്റിസിനെതിരെ വിമർശനം

സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നാൽ ജഡ്ജിമാർ രംഗത്തെത്തിയിരുന്നു. കേസുകൾ നൽകുന്നതിലുൾപ്പടെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര നടപടികളെയും നാലംഗ സംഘം വിമർശിച്ചിരുന്നു . ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണ് പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലെത്താന്‍ കാരണമായത്. ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലെ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തി നേരിടാനുള്ള ശ്രമം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.

English summary
Bar Council Team To Meet Chief Justice of India Today To Mend Rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X