ഡോക്ടര്‍മാരുടെ യോഗത്തില്‍ ബാര്‍ ഡാന്‍സര്‍മാരുടെ പരിപാടി
സഹസ്ര: ഏതുതരം യോഗമായാലും ഇപ്പോള്‍ ഡാന്‍സും പാട്ടും കൂത്തും മദ്യവുമൊന്നും ഇല്ലെങ്കില്‍ അത് പൂര്‍ണമാകാത്ത സ്ഥിതിയാണ്. ഉത്തരേന്ത്യയിലെ ചില പരിപാടികള്‍ക്കിടെ ബാര്‍ ഡാന്‍സര്‍മാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന പോലീസുകാരുടെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഡോക്ടര്‍മാരുടെ പരിപാടിക്കും ബാര്‍ ഡാന്‍സര്‍മാര്‍ എത്തിയത് വിവാദമാവുകയാണ്.
ബിഹാറിലെ സഹസ്ര ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ സര്‍ജന്‍മാരുടെ 3 ദിവസത്തെ യോഗം ഇവിടെ വിളിച്ചു ചേര്‍ത്തിരുന്നു. പുതിയ ചില ടെക്‌നോളജിയെക്കുറിച്ചുള്ള പഠനത്തിനും പരിചയപ്പെടുത്തലിനുമായാണ് യോഗം വിളിച്ചു ചേര്‍ത്തത്. സംസ്ഥാനത്തെ പല പ്രമുഖരായ ഡോക്ടര്‍മാരും സംസ്ഥാനത്തിന് പുറത്തുള്ളവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

യോഗത്തിനുശേഷം അവസാനദിവസം നടത്തിയ പരിപാടിയാണ് ഇപ്പോള്‍ വിവാദത്തിനടിസ്ഥാനം. പരിപാടിയിലെ മുഖ്യഇനം ബാര്‍ ഡാന്‍സര്‍മാരുടെ നൃത്തമായിരുന്നു. അര്‍ദ്ധനഗ്നകളായി സ്റ്റേജില്‍ നൃത്തംവെച്ച ഡാന്‍സര്‍മാര്‍ക്കൊപ്പം ഡോക്ടര്‍മാരും ആടിപ്പാടി പരിപാടി കൊഴുപ്പിച്ചു. മിക്കവരും മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വളരെ ഗൗരവമായ ഒരു യോഗ പരിപാടിയിലാണ് ബാര്‍ ഡാന്‍സര്‍മാരെ വിളിച്ചു കയറ്റിയത് എന്നാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം. ഡോക്ടര്‍മാര്‍ക്ക് വിനോദത്തിന് മറ്റു ഉപാധികള്‍ ഉണ്ടായിരിക്കെ ഇത്തരമൊരു യോഗസ്ഥലത്ത് അശ്ലീല നൃത്തം സംഘടിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications