കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ അര്‍ത്ഥമറിയാമോ...? മോദി പറഞ്ഞ് തരും!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ജനങ്ങളുമായി സംവദിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കീ ബാത്' എന്ന പേരില്‍ റേഡിയോ പരിപാടിക്ക് തുടക്കമിട്ടത്. റേഡിയോയിലൂടെയുള്ള ഈ പരിപാടി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് പുത്തരിയും അല്ല.എന്നാല്‍ ഇവര്‍ രണ്ട് പേരും ചേര്‍ന്ന് 'മന്‍ കീ ബാത്' പറയുമ്പോള്‍ അതില്‍ എന്തെങ്കിലും ഒക്കെ ഉണ്ടാവില്ലേ...

ബരാക് ഒബാമയിലെ ബരാക് എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്നറിയാമോ... ഇല്ലെങ്കില്‍ മോദി പറഞ്ഞ് തരും. 'അനുഗ്രഹിക്കപ്പെട്ടവന്‍' എന്നാണ് ബരാക് എന്ന് പറഞ്ഞാല്‍. ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു മോദി 'മന്‍ കീ ബാത്തിമ്' തുടക്കമിട്ടത്.

Modi Obama

സ്വാഹിലി ഭാഷയിലാണ് ബരാക് എന്ന വാക്കിന് അര്‍ത്ഥമുള്ളതെന്ന് മോദി പറയുന്നു. ഒബാമ ഇന്ത്യയില്‍ നിന്ന് തിരിച്ചുപോയതിന് ശേഷമാണ് മന്‍ കീ ബാത് റേഡിയോയിലൂടെ സംപ്രേഷണം ചെയ്തത്.

സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പലപ്പോഴും ബരാക് എന്നാണ് ഒബാമയെ സംബോധന ചെയ്തിരുന്നത്. ഇത് പലരിലും അത്ഭുതം ഉളവാക്കിയിരുന്നു. റേഡിയോ പരിപാടിയിലും മോദി ഇത് ന്നെ ആവര്‍ത്തിച്ചു.

അടുത്ത തവണ ഇന്ത്യയിലേക്ക് വരുമ്പോള്‍ തന്റെ പെണ്‍മക്കളെ കൂടി കൊണ്ടുവരുമെന്ന് ഒബാമ പറഞ്ഞു. അതൊരുപക്ഷേ താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ആകാനിടയില്ലെന്നാണ് ഒബാമ സൂചിപ്പിച്ചത്. പ്രസിഡന്റ് ആയിട്ടോ, അല്ലാതെയോ ഒബാമക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്നാണ് മോദി പ്രതികരിച്ചത്.

ഒബാമയുടെ മക്കളായ മാലിയയും സാഷയും ഇന്ത്യയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടത്രെ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രവും മഹാത്മ ഗാന്ധിയും ഒക്കെ അവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളാണെന്ന് ഒബാമ പറഞ്ഞു.

അമേരിക്കയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്റെ ജീവിതം തനിക്ക് ഏറെ പ്രചോദനമായിട്ടുണ്ടെന്നാണ് മോദി പറഞ്ഞത്. ചെറുപ്പത്തില്‍ ജോണ്‍ എഫ് കെന്നഡിയുടെ ചിത്രങ്ങള്‍ താന്‍ പലപ്പോഴും നോക്കാറുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു.

English summary
'Barack' means the blessed one, explains Narendra Modi during 'Mann ki Baat'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X