കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ വിരുന്നില്‍ മിഷേല്‍, സോണിയാ ഗാന്ധിയോട് പറഞ്ഞത്...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കും ഭാര്യ മിഷേലിനും രാഷ്ട്രപതി ഭവവില്‍ ഔദ്യോഗിക വിരുന്ന് നല്‍കി. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന കലാപരിപാടികളുടെ പ്രദര്‍ശനവും നടന്നു.

രാഷ്ട്രപതി നടത്തിയ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വിരുന്നിനെത്തിയിരുന്നു. സോണിയയും മിഷേലും അനൗപതാരിക സംഭാഷണത്തില്‍ ഏര്‍പ്പെടുകയും. ചെയ്തു. എന്തായിരിക്കും മിഷേലും സോണിയയും പറഞ്ഞിട്ടുണ്ടാവുക...?

വിരുന്നിനിടെ കലാപരിപാടി

വിരുന്നിനിടെ കലാപരിപാടി

രാഷ്ട്രപതിഭവനിലെ വിരുന്നിന്റെ ഭാഗമായി കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്തിയിരുന്നു. ഒബാമയും പ്രണബ് മുഖര്‍ജിയും ഹമീദ് അന്‍സാരിയും സദസ്സില്‍.

കേരളത്തനിമ

കേരളത്തനിമ

ഇന്ത്യയുടെ കലാപാരമ്പര്യത്തില്‍ കഥകളിയുടെ സ്ഥാനം ഏറെ മുകളില്‍ തന്നെ എന്ന് വീണ്ടും തെളിയിക്കപ്പെട്ടു. ഒബാമക്കും മിഷേലിനും കാണാനായി രാഷ്ട്രപതിഭവനില്‍ കഥകളിയും അവതരിപ്പിക്കപ്പെട്ടു.

ചിയേഴ്‌സ്

ചിയേഴ്‌സ്

രാഷ്ട്രപതി ഭവനിലെ വിരുന്നിനിടെ മിഷേല്‍ ഒബാമയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും.

രാഷ്ട്ര നേതാക്കള്‍

രാഷ്ട്ര നേതാക്കള്‍

പ്രണബ് മുഖര്‍ജിയും ബരാക്ക് ഒബാമയം മിഷേല്‍ ഒബാമക്കൊപ്പം രാഷ്ട്രപതി ഭവനില്‍.

പ്രസംഗവും ആകാം

പ്രസംഗവും ആകാം

ഔദ്യോഗിക വിരുന്നിനെ ബരാക് ഒബാമ അഭിസംബോധന ചെയ്യുന്നു.

വിരുന്ന് കൊള്ളാം

വിരുന്ന് കൊള്ളാം

ഔദ്യോഗിക വിരുന്നില്‍ ഒബാമ വെജിറ്റേറിയനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനും നടുവിലായിരുന്നു ബരാക് ഒബാമ ഇരുന്നത്.

നമ്മളെന്താ പറഞ്ഞുവന്നത്...?

നമ്മളെന്താ പറഞ്ഞുവന്നത്...?

രാഷ്ട്രതി ഭവനിലെ ഔദ്യോഗിക വിരുന്നിനിടെ സോണിയ ഗാന്ധിയും മിഷേല്‍ ഒബാമയും സൗഹൃദ സംഭാഷണത്തില്‍.

വെല്‍ക്കം ടു ഇന്ത്യ

വെല്‍ക്കം ടു ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ മിഷേല്‍ ഒബാമക്ക് ഹസ്തദാനം നല്‍കുന്നു.

English summary
Barack Obama and Michelle Obama in Banquet at Rashtrapati Bhavan-pics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X