കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ പരാമര്‍ശിച്ച് ഒബമായുടെ പ്രസംഗം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് എന്ത് കേരളം, എന്ത് മലയാളി എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ തത്കാലം അങ്ങനെ ചിന്തിക്കണ്ട. ബരാക് ഒബാമക്ക് കേരളത്തെ കുറിച്ചും മലയാളികളെ കുറിച്ചും ഒക്കെ അറിയാം.

കേരളത്തിലെ കായലുകളുടെ മനോഹാരിതയെ പറ്റിയാണ് ഒബാമ പറഞ്ഞത്. അതിമനോഹരമാണ് കേരളത്തിന്റെ കായല്‍ തീരങ്ങള്‍. അവ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ അമേരിക്കന്‍ എംബസി സംഘടപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Barack Obama

'ബഹുത് ധന്യവാദ്' എന്ന് ഹിന്ദിയില്‍ പറഞ്ഞുകൊണ്ടാണ് ബരാക് ഒബാമ പ്രസംഗം തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഓര്‍ത്തെടുത്ത് ഇന്ത്യയിലെ സഹോദരീ സഹോദരന്‍മാരെ എന്നാണ് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തത്.

തന്റെ സന്ദര്‍ശനത്തോടെ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പുതിയ അധ്യായമാണ് തുറന്നിരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ കൂട്ടായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഏറെ പ്രശംസിച്ചുകൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗം. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണ്. ഇന്ത്യയിലെ യുവജനങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുന്നത് ലോകത്തിന് ഗുണകരമാകും എന്നും ഒബാമ പറഞ്ഞു.

ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ചും ഒബാമ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആണാവയുധങ്ങളില്ലാത്ത ലോകമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English summary
Barack Obama mentioned Kerala in his Siri Fort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X