ഷാരൂഖിന്റെ ഡയലോഗ് അടിച്ച് ബറാക് ഒബാമ
ദില്ലി: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യാത്ര തിരിക്കുന്നതിനു മുന്‍പ് ഒരു പ്രസംഗം നടത്തി. ഇന്ത്യയെ പ്രശംസിക്കുന്നതിനിടയില്‍ ഒബാമ ഒരു ഡയലോഗ് പറഞ്ഞു. അത് നമ്മുടെ കിംഗ് ഖാന്റെ സിനിമയിലെ ഡയലോഗ് ആയിരുന്നു. ഷാരൂഖ് ഖാന്റെ സിനിമാ ഡയലോഗ് ബറാക് ഒബാമ പറഞ്ഞത് ശ്രദ്ധേയമായിരിക്കുകയാണ്. എന്തു ഡയലോഗാണ് ഒബാമ പറഞ്ഞത്.
ഷാരൂഖിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദില്‍ വാലേ ദുല്‍ ഹനിയ ലേ ജായേംഗെ എന്ന ചിത്രത്തിലെ ഡയലോഗാണ് ഒബാമ പറഞ്ഞത്. അപ്പോള്‍ ബറാക് ഒബാമയും ഷരൂഖിന്റെ ആരാധകനാണോ. ഏതായാലും ഷാരൂഖ് ഇതു കേട്ടതില്‍ സന്തോഷത്തിലാണ്.

താന്‍ കഴിഞ്ഞ തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോല്‍ മുംബൈയിലെ കുട്ടികള്‍ക്കൊപ്പം ബാംഗ്ര നൃത്തം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അതിന് കഴിഞ്ഞില്ല എന്നു പറഞ്ഞ ഒബാമ സിനിമയിലെ ഡയലോഗ് പുറത്തെടുത്തു. സെനൊറിട്ട..ബഡെ ബഡെ ദേശോം മേം..(മാഡം.വലിയ വലിയ ദേശങ്ങളില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ നടക്കാറുണ്ട്) എന്നു പറഞ്ഞു ഡയലോഗ് പൂര്‍ത്തിയാക്കാനാകാതെ താന്‍ പറയാന്‍ ഉദ്ദേശിച്ചത് അറിയാമല്ലോയെന്ന് സദസിനോടു ഒബാമ പറഞ്ഞു.
ഈ വര്‍ത്ത കേട്ട ഷാരൂഖ് ഒബാമയോടുള്ള തന്റെ നന്ദി ട്വിറ്ററിലൂടെ കുറിക്കുകയും ചെയ്തു. അടുത്ത തവണ വരുമ്പോള്‍ ഛയ്യ..ഛയ്യ എന്ന ഗാനത്തിന് ഉറപ്പായും ചുവടുകള്‍ വയ്ക്കാം എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.












Click it and Unblock the Notifications