കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയെന്ന് ഒബാമ

Google Oneindia Malayalam News

ദില്ലി: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്‌കതത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പരാമര്‍ശം. ഒബാമയുടെ ഓര്‍മക്കുറിപ്പുകള്‍ വിവരിക്കുന്ന എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്‌കതത്തില്‍ രാഹുല്‍ ഗാന്ധിയെ അധ്യാപകന്റെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന, എന്നാല്‍ ആ വിഷത്തില്‍ യാതൊരു താല്‍പര്യമോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണെന്ന് വിശേഷിപ്പിക്കുന്നു. എല്ലാം ചെയ്യാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനോട് അഭിനിവേശമോ അഭിരുചിയോ രാഹുലിനില്ലെന്നും ഒബാമ പറഞ്ഞു. അതേസമയം സോണിയാ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും കുറിച്ച് ഒബാമ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

1

നിര്‍വികാരമായ ധാര്‍മിക മൂല്യങ്ങളുള്ള വ്യക്തിയെന്ന വിശേഷണമാണ് മന്‍മോഹന്‍ സിംഗിന് ഒബാമ നല്‍കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഒബാമയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി രാഹുലിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. ഓരോ വ്യക്തികള്‍ പുസ്തകം എഴുതുമ്പോള്‍ അതില്‍ പിടിച്ച് രാഹുലിന് ആക്രമിക്കുന്ന അജണ്ട മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മുമ്പേ അമേരിക്കന്‍ മാധ്യമങ്ങള്‍ സൈക്കോപാത്ത്, മാസ്റ്റര്‍ ഡിവൈഡര്‍ എന്നിങ്ങനെ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചപ്പോള്‍ ഞങ്ങള്‍ അതേറ്റെടുത്തിരുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു.

അതേസമയം ഒബാമയെ ട്വിറ്ററില്‍ ബോയ്‌ക്കോട്ട് ചെയ്യാനാണ് രാഹുലിന്റെ ടീമിലെ മാണിക്കം ടാഗോര്‍ ആഹ്വാനം ചെയ്തത്. നിരവധി നേതാക്കള്‍ ഒബാമയ്‌ക്കെതിരെ രംഗത്തെത്തി. വെറും പത്ത് മിനുട്ട് കൊണ്ട് ആരുടെയും വ്യക്തിത്വം ആര്‍ക്കും മനസ്സിലാവില്ല ഒബാമ. അത് ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേക്കും. രാഹുല്‍ ഗാന്ധിയെ വിലയിരുത്താന്‍ നിങ്ങള്‍ ആളല്ല. വൈകാതെ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ അറിയുമെന്നും കോണ്‍ഗ്രസ് വക്താവ് ഉദിത് രാജ് പറഞ്ഞു. ഞങ്ങളുടെ നേതാവിനെ വിലയിരുത്തല്‍ ബരാക് ഒബാമയുടെ ട്വീറ്റിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നോതവ് അര്‍ച്ചന ദാല്‍ബിയ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദൈവത്തെ പോലെ കാണുന്ന നേതാവിനെ അപമാനിച്ചതിലൂടെ, അവരുടെ വികാരത്തെയാണ് മുറിവേല്‍പ്പിച്ചിരിക്കുന്നതെന്നും ആചാര്യ പ്രമോദ് കൃഷ്ണന്‍ പറഞ്ഞു. സത്യം പറയുന്നവര്‍ മത്സരക്ഷമതയില്ലാത്തരും, കള്ളം പറയുന്നവര്‍ മത്സരിക്കുന്നവരുമാകുന്നു. ഒബാമയ്ക്ക് എങ്ങനെയാണ് രാഹുല്‍ ഒരു നല്ല വിദ്യാര്‍ത്ഥയല്ലെന്ന് അറിയുക. രാഹുലിന്റെ കൂടെ ഒരേ ക്ലാസില്‍ പഠിച്ചതാണോ ഒബാമയെന്നും പ്രമോദ് കൃഷ്ണന്‍ പറഞ്ഞു. ഒബാമ അന്ധനായ ഭക്തനാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ഒബാമയുടെ ബുക്കില്‍ നിരവധി ലോകനേതാക്കളെ കുറിച്ച് പരാമര്‍ശമുണ്ട്. റഷ്യന്‍ ഭരണാധികാരി വ്‌ളാദിമിര്‍ പുടിനെ കുറിച്ചും ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചും പറയുന്നുണ്ട്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
barack obama recalls rahul gandhi's behaviour says he tries to impress but no skill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X