Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ സത്യപ്രതിജ്ഞ ലൈവായി കാണുന്ന ബാരക് ഒബാമയും സംഘവും.. വൈറല്‍ ചിത്രത്തിന് പിന്നില്‍

Recommended Video

cmsvideo
    മോദിയുടെ സത്യപ്രതിജ്ഞ ലൈവായി കാണുന്ന ഒബാമ, സത്യം ഇതാണ്

    ദില്ലി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക ഒബാമ ടിവിയില്‍ ചടങ്ങ് കാണുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഇതാണ് മോദിയുടെ ശക്തി, ഒബാമ വരെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു' എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം വ്യാജമാണെന്ന് തെളിയിക്കപ്പെട്ടു.

    modiobama-

    മെയ് 30 നായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
    സച്ചിന്‍ ജീവന്‍ലാല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആദ്യം ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇയാളുടെ അക്കൗണ്ടില്‍ നിന്ന് മാത്രം 271 പോരോളം ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ 2014 ല്‍ ഫിഫ വേള്‍കപ്പ് കാണുന്ന ബരാക് ഒബാമയുടേയും സംഘത്തിന്‍റേയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

    ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സ് പകര്‍ത്തിയതാണ് ചിത്രം. അമേരിക്കയും ജര്‍മ്മനിയും തമ്മിലുള്ള മത്സരമായിരുന്നു ഒബാമ കണ്ടുകൊണ്ടിരുന്നത്. 2014 ജൂണ്‍ 26 ന് മില്‍സ് തന്നെ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

    ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമയത്തും സംഘപരിവാര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ധാരാണം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവയെല്ലാം അന്നും തെളിലുകളോടെ കൈയ്യോടെ പിടിക്കപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+