കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാമെന്ന് കേന്ദ്രം; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കും അനുമതി, വിമാനമില്ല

  • By Desk
Google Oneindia Malayalam News

ദില്ലി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കാലയളവില്‍ ഇളവുകള്‍ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറക്കാമെന്ന് കേന്ദ്രം പറയുന്നു. ഗ്രീന്‍, ഓറഞ്ച് സോണുകളിലാണ് അനുമതി. മാത്രമല്ല, അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത വസ്തുക്കള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വില്‍ക്കാനും അനുമതി നല്‍കി.

e

അതേസമയം, കേരളത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തു. മാത്രമല്ല, ഗ്രീന്‍ സോണുകളിലും ബസ് സര്‍വീസുകള്‍ ആരംഭിക്കില്ല. മദ്യശാലകള്‍ക്ക് കേന്ദ്രം ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ തുറക്കേണ്ടെന്നാണ് തീരുമാനം. ഇതുസംബന്ധിച്ച വിശാദാംശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ആയിരുന്നു. പിന്നീട് മെയ് മൂന്ന് വരെ നീട്ടി. ഞായറാഴ്ച ഇതിന്റെ കാലാവധി പൂര്‍ത്തിയാകവെയാണ് വീണ്ടും രണ്ടാഴ്ച നീട്ടിയത്. വിമാന സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാകില്ല. മെയ് 17വരെ ആഭ്യന്തര-രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കേരളത്തില്‍ നിന്ന് ഇന്ന് അഞ്ച് ട്രെയിനുകളാണ് പുറപ്പെടുക. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. എറണാകുളം-ഭുവനേശ്വര്‍, ആലുവ-പട്‌ന തീവണ്ടികള്‍ വൈകീട്ട് പുറപ്പെടും. തിരുവനന്തപുരം-റാഞ്ചി തീവണ്ടി ഉച്ചയ്ക്ക് രണ്ട് മണിക്കും തിരൂര്‍-പട്‌ന തീവണ്ടി വൈകീട്ട് ആറിനും പുറപ്പെടും. കോഴിക്കോട്-ധന്‍ബാദ് തീവണ്ടി വൈകീട്ട് അഞ്ച് മണിക്കാറ് പുറപ്പെടുക.

Recommended Video

cmsvideo
അന്തര്‍ ജില്ലാ-സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം | Oneindia Malayalam

റാഞ്ചിലേക്കുള്ള തീവണ്ടിയില്‍ കയറുന്നതിന് തൊഴിലാളികളെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 1200 പേര്‍ ഈ വണ്ടിയില്‍ കയറും. മെഡിക്കല്‍ പരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധന, യാത്രാ ടിക്കറ്റ് തുക ഈടാക്കല്‍ എന്നിവയ്ക്ക് ശേഷമാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. എല്ലാ ട്രെയിനുകളിലും ടിക്കറ്റ് നിരക്ക് യാത്രക്കാരില്‍ നിന്ന് ഈടാക്കും. യാത്രക്കാരെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, സംസ്ഥാന വ്യാപകമായ സര്‍വീസ് പുനരാരംഭിക്കാന്‍ ഇനിയും വൈകുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

ഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനംഇന്ത്യക്കാരെ വാരിപ്പുണര്‍ന്ന് കുവൈത്ത്; 45000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും, സഹായ വാഗ്ദാനം

വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍

English summary
Barber shops, e-commerce platforms allowed: MHA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X