കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിക്കാന്‍ പറഞ്ഞതിന് മുടിവെട്ടാനെത്തിയ ആള്‍ ബാര്‍ബറെ വെടിവച്ചുകൊന്നു

  • By Mithta Nair
Google Oneindia Malayalam News

ദില്ലി: കാത്തിരിക്കാന്‍ പറഞ്ഞതിന് കിട്ടിയ പ്രതികരണം കുറച്ച് കൂടിപ്പോടയി. ദില്ലിയില്‍ മുടിവെട്ടാന്‍ എത്തിയആളോട് കാത്തിരിക്കാന്‍ പറഞ്ഞതിന് ബാര്‍ബറെ വെടിവച്ചുകൊന്നു. ജാമിയ നഗറില്‍ ബാര്‍ബറായി ജോലിനോക്കുന്ന മുഹമ്മദ് ഇര്‍ഷാല്‍ സല്‍മാനി(30)യാണ് കൊല്ലപ്പെട്ടത്.

അഫാം എന്നയാളുടെ വെടിയേറ്റ് ഇര്‍ഷാല്‍ കൊല്ലപ്പെടുന്നത്. മുടിവെട്ടാനായി അഫാം എത്തുമ്പോള്‍ ഇര്‍ഷാലിന്റെ സഹോദരന്‍ ഇക്‌റാര്‍ ആണ് കടയിലുണ്ടായിരുന്നത്. തനിക്ക് പോയിട്ട് അത്യാവശ്യമുണ്ടെന്നും വേഗം മുടി വെട്ടിത്തരണമെന്നും അഫാം ഇക്‌റാറിനോട് ആവശ്യപ്പെടുകയായിരുന്നു.

gun-600-

ഇവിടെ പലരും കാത്തിരിക്കുകയാണെന്നും ഇതിനാല്‍ അഫാമും കാത്തിരിക്കേണ്ടി വരുമെന്നും ഇക്‌റാര്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ ഇരുവരും പിന്നീട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ പറഞ്ഞു

കടയില്‍ ബഹളം നടക്കുന്നതായി അയല്‍വാസി പറഞ്ഞാണ് ഇര്‍ഷാല്‍ അറിയുന്നത്. ഉടന്‍ കടയിലെത്തിയ ഇയാള്‍ അഫാമുവായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കുപിതനായ അഫാം കൈയില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഇര്‍ഷാലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

English summary
: A 30-year-old barber was shot dead by a customer after he was allegedly denied haircut ahead of others who were already present at a saloon in Southeast Delhi’s Jamia Nagar area on Tuesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X