കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ നഗ്നരാക്കും; പൂജാരിക്കൊപ്പം രണ്ടാഴ്ച, ആണ്‍കുട്ടികള്‍ക്കും റോള്‍!! വിചിത്ര ആചാരങ്ങള്‍

ഈ പെണ്‍കുട്ടികള്‍ എല്ലാം ക്ഷേത്രത്തിലാണ് ഇനിയുള്ള കാലം കഴിയുക. ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ചെന്നൈ: വിചിത്രമായ ആചാരങ്ങള്‍ ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. പാരമ്പര്യമായി തുടര്‍ന്നുപോരുന്നവയാണ് അതിലേറെയും. രാജ്യം എത്രയൊക്കെ പുരോഗമിച്ചാലും മൂക്കത്തു വിരല്‍ വച്ചുപോകുന്ന ആചാരങ്ങളുടെ ഉത്തരേന്ത്യന്‍ കഥകള്‍ ഏറെ കേട്ടതാണ്. പക്ഷേ, നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും സമാനമായ ആചാരങ്ങളുണ്ട്.

മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടറും വിവിധ സംഭവങ്ങളില്‍ ഇടപെട്ടിരിക്കുകയാണിപ്പോള്‍. എല്ലാത്തിനും ഇരകളാക്കപ്പെടുന്നത് പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളെ നഗ്നരാക്കി പുരുഷന്‍മാര്‍ക്കൊപ്പം താമസിപ്പിക്കുന്ന ആചാരത്തിനെതിരേയാണ് കളക്ടര്‍ ഇടപെട്ടത്. നിയമം മൂലം നിരോധിക്കപ്പെട്ട ദേവദാസി സമ്പ്രദായം വീണ്ടും വരികയാണോ എന്നതാണ് ഉയരുന്ന ചോദ്യം.

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്

പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച്

മധുരയിലെ ക്ഷേത്രത്തിലാണ് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നഗ്നരാക്കിയത്. ആചാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇവര്‍ ദേവതകളാണെന്നാണ് വിശ്വാസം.

സ്വര്‍ണം നല്‍കുന്നു

സ്വര്‍ണം നല്‍കുന്നു

അര്‍ധ നഗ്നരാക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണമാണ് നഗ്നത മറയ്ക്കാന്‍ നല്‍കുന്നത്. നഗ്നരാക്കിയ ശേഷം 15 ദിവസം ക്ഷേത്രത്തില്‍ പൂജാരിക്കൊപ്പം താമസിപ്പിക്കും.

ഏഴ് പെണ്‍കുട്ടികള്‍ പൂജാരിക്കൊപ്പം

ഏഴ് പെണ്‍കുട്ടികള്‍ പൂജാരിക്കൊപ്പം

ഇത്തരത്തില്‍ ഏഴ് പെണ്‍കുട്ടികളെ പൂജാരിക്കൊപ്പം ദിവസങ്ങളോളം താമസിപ്പിച്ചുവെന്ന വിവരം കളക്ടര്‍ക്ക് ലഭിച്ചു. കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടതോടെ പെണ്‍കുട്ടികളെ മോചിപ്പിച്ചു.

രക്ഷിതാക്കള്‍ തന്നെ

രക്ഷിതാക്കള്‍ തന്നെ

രക്ഷിതാക്കള്‍ തന്നെയാണ് പെണ്‍കുട്ടികളെ നഗ്നരാക്കി ക്ഷേത്രത്തിലേക്ക് അയക്കുന്നത്. ഇക്കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്ന് മധുര കളക്ടര്‍ കെ വീര രാഘവ റാവു പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് വസ്ത്രം

പെണ്‍കുട്ടികള്‍ക്ക് വസ്ത്രം

കളക്ടറുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടികള്‍ക്ക് വസ്ത്രവുമായി ഉദ്യോഗസ്ഥരെത്തി. പെണ്‍കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

ദേവതകളാക്കി പ്രഖ്യാപിക്കുക

ദേവതകളാക്കി പ്രഖ്യാപിക്കുക

ഗ്രാമീണര്‍ തന്നെയാണ് കളക്ടറെ വിവരം അറിയിച്ചത്. നേരത്തെ ചില റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രാഥമിക പരിശോധനയില്‍ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് വ്യക്തമായത്. പെണ്‍കുട്ടികളെ വസ്ത്രം അഴിച്ച് ദേവതകളാക്കി പ്രഖ്യാപിക്കുകയായിരുന്നു ക്ഷേത്രത്തില്‍.

60 ഗ്രാമങ്ങളില്‍

60 ഗ്രാമങ്ങളില്‍

മധുരയിലെ 60 ഗ്രാമങ്ങളില്‍ ഇത്തരം ആചാരം നടക്കുന്നുണ്ട്. പെണ്‍കുട്ടികളെ നഗ്നരാക്കുന്നത് അനുവദിക്കില്ലെന്ന് കളക്ടര്‍ ക്ഷേത്രത്തിലെ പ്രമുഖരെ അറിയിച്ചിട്ടുണ്ട്. വിചിത്രമായ ഈ ആചാരം മറ്റു മേഖലകളില്‍ നടക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കൊവായ് പോസ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വാര്‍ത്തയും വീഡിയോയും ആദ്യം നല്‍കിയത്. അതേസമയം, ഗുരുതരമായ മറ്റൊരു ആരോപണം തിരുവള്ളൂര്‍ ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു.

വസ്ത്രം അഞ്ച് ആണ്‍കുട്ടികള്‍

വസ്ത്രം അഞ്ച് ആണ്‍കുട്ടികള്‍

ജില്ലയിലെ മാത്തമ്മ ദേവീ ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെയും യുവതികളെയും നിര്‍ബന്ധിച്ച് നവവധുവിനെ പോലെ ഇരുത്തുന്ന നടപടിയാണ് വിവാദമായത്. ആചാരത്തിന്റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രം അഞ്ച് ആണ്‍കുട്ടികളാണ് അഴിച്ചുമാറ്റിയത്.

എല്ലാം അവസാനിക്കും

എല്ലാം അവസാനിക്കും

ഇത്തരത്തില്‍ ദേവിയാക്കപ്പെടുന്ന യുവതികളെയും പെണ്‍കുട്ടികളെയും ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കുന്നതിന് മാറ്റിനിര്‍ത്തും. ഇവര്‍ക്ക് വീട്ടുകാരുമായി പിന്നീട് ബന്ധമുണ്ടാകില്ല. വിദ്യാഭ്യാസം നേടാനും പിന്നീട് ഇത്തരം പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ല.

ലൈംഗികമായി ചൂഷണം

ലൈംഗികമായി ചൂഷണം

ഈ പെണ്‍കുട്ടികള്‍ എല്ലാം ക്ഷേത്രത്തിലാണ് ഇനിയുള്ള കാലം കഴിയുക. ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

നോട്ടീസ് അയച്ചു

നോട്ടീസ് അയച്ചു

തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇത്തരം ആചാരങ്ങള്‍ നടക്കുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളോടും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിരുവള്ളൂര്‍, ചിറ്റൂര്‍ ജില്ലാ പോലീസ് മേധാവികളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

English summary
NHRC has taken cognizance of a complaint drawing its attention towards inhuman treatment being meted out to girls and women, who are forcibly taken to the Goddess Mathamma temple in Tiruvallur district of Tamil Nadu as offering.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X